പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടന്നു. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളാണ് പേട്ടതുള്ളിയത്. മഹിഷിനിഗ്രഹത്തിന്‍റെ സ്മരണ പുതുക്കിയുള്ള വിജയാഹ്ളാദമാണ് ഏരുമേലി പേട്ടതുള്ളല്‍ എന്നാണ് വിശ്വാസം.
11 മണിയോടെ ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു പറന്നു. ഇതോടെ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളൽ കൊച്ചമ്പലത്തിൽ നിന്നും ആരംഭിച്ചു. ഗുരുസ്വാമി ഗോപാലകൃഷ്ണപിള്ള നേതൃത്വം നൽകി. തുടര്‍ന്ന് തുള്ളല്‍ സംഘം വാവരുപള്ളിയില്‍ കയറി വാവരുടെ പ്രതിനിധിയുമായാണ് വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.
Also Read: മകരവിളക്കിനൊരുങ്ങി ശബരിമല; 14ന് മകരജ്യോതി തെളിയിക്കും
ആകാശത്ത് നക്ഷത്രം തെളിഞ്ഞതോടെ ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളി. ഗുരുസ്വാമി എ.കെ. വിജയകുമാർ സംഘത്തിന് നേതൃത്വം നല്‍കി. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും പോയിയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയില്‍ കയറാറില്ല.