പത്തനംതിട്ട : കോന്നി വനമേഖലയില്‍ കാട്ടാനയുടെ ജഡം വനപാലകർ കണ്ടെത്തി. അച്ചന്‍കോവിലാറ്റിലൂടെ ഒഴുകിവന്ന കാട്ടാനയുടെ ജഡമാണ് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ മുതൽ നടുവത്ത് മൂഴി വനം റെയിഞ്ചിലെ കല്ലേലി വയക്കരയില്‍ ഒരു കൊമ്പനാനയുടെയും രണ്ടു കുട്ടിയാനകളുടെയും ജഡം അച്ചൻകോവിലാറ്റിലൂടെ ഒഴുകി നടക്കുന്നതായി വാർത്ത പരന്നിരുന്നു. നാട്ടുകാര്‍ വിവരം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു.
കുമ്മണ്ണൂര്‍ വനമേഖലയില്‍ വനപാലകര്‍ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്. വനത്തില്‍ തീരത്തോട് അടുപ്പിച്ച് ആനയുടെ ജഡം കെട്ടി നിര്‍ത്തി. നാട്ടുകാർ പറയുന്നതനുസരിച്ച് രണ്ട് കുട്ടിയാനകളുടെ ജഡം കൂടി കണ്ടെത്താനുണ്ട്. തിരച്ചില്‍ തുടരുകയാണ്.
Also Read: മെസി, രോഹിണി നക്ഷത്രം, പുഷ്പാഞ്ജലിയും ഭാഗ്യസൂക്തവും ; വൈറലായി വഴിപാടുകൾ
ആനയുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ ഞായറാഴ്ച നടക്കും. ആനകള്‍ എങ്ങനെ ചരിഞ്ഞതാണെന്നത് സംബന്ധിച്ച്
വിശദമായ അന്വേഷണം നടന്നു വരുന്നു.