ETV Bharat / state

അനധികൃതമായി പ്രദര്‍ശിപ്പിച്ചിരുന്ന പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു - കോന്നി ഉപതെരഞ്ഞെടുപ്പ്

പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രദർശിപ്പിച്ച 7094 പ്രചാരണ സാമഗ്രികളാണ് ഇലക്ഷന്‍ സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ നീക്കം ചെയ്തത്.

അനധികൃതമായി പ്രദര്‍ശിപ്പിച്ചിരുന്ന പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
author img

By

Published : Oct 10, 2019, 7:25 PM IST

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനധികൃതമായി പ്രദര്‍ശിപ്പിച്ചിരുന്ന പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രദർശിപ്പിച്ച 7094 പ്രചാരണ സാമഗ്രികളാണ് ഇലക്ഷന്‍ സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. 5997 പോസ്റ്ററുകൾ, 420 ബാനറുകൾ, 668 കൊടിതോരണങ്ങള്‍, ഒൻപത് ചുവരെഴുത്തുകൾ തുടങ്ങിയവയാണ് നീക്കം ചെയ്തത്.

ഫ്‌ളൈയിംഗ്, ആന്‍റി ഡിഫെയ്‌സ്‌മെന്‍റ്, വീഡിയോ സര്‍വൈലെന്‍സ് എന്നിങ്ങനെ ഒന്‍പത് ടീമുകള്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. നോഡല്‍ ഓഫീസര്‍ എ.ഡി.എം സജി. എഫ് മെന്‍ഡിസിന്‍റെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പരിശോധന നടത്തി വരുന്നുണ്ട്. പരിശോധനാ വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Intro:പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തുBody:കോന്നി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനധികൃതമായി പ്രദര്‍ശിപ്പിച്ചിരുന്ന 7,094 പ്രചരണ സാമഗ്രികള്‍ ഇലക്ഷന്‍ സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. 5997പോസ്റ്റര്‍, 420,ബാനര്‍ 668 കൊടിതോരണങ്ങള്‍ , 9 ചുവരെഴുത്ത് എന്നിങ്ങനെ അനധികൃതമായി ഉപയോഗിച്ച പ്രചാരണ സാമിഗ്രികളാണ് ഇതുവരെ നീക്കം ചെയ്തത്. ഫ്‌ളൈയിംഗ്, ആന്റി ഡിഫെയ്‌സ്‌മെന്റ്, വീഡിയോ സര്‍വൈലെന്‍സ് എന്നിങ്ങനെ ഒന്‍പത് ടീമുകള്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. നോഡല്‍ ഓഫീസര്‍ എഡിഎം സജി.എഫ് മെഡിസിന്റെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പരിശോധന നടത്തി വരുന്നു. പരിശോധന വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.