ETV Bharat / state

മകരവിളക്ക് മഹോത്സവം: വിപുലമായ ക്രമീകരണം; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ ഇടം

സന്നിധാനത്തിന് പുറമേയുള്ള വ്യൂ പോയിന്‍റുകളും കണ്ടെത്തി അവിടെ ഭക്തർക്ക് മകരജ്യോതി ദർശിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്

sabarimala makaravilakku festival  elaborate arrangements for makaravilakku festival  sabarimala pilgrimage latest  മകരവിളക്ക് മഹോത്സവം  ശബരിമല ക്രമീകരണങ്ങള്‍  മകരജ്യോതി ദര്‍ശനം  ശബരിമല ഉന്നതതല യോഗം
മകരവിളക്ക് മഹോത്സവം: വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കും; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ ഇടങ്ങള്‍
author img

By

Published : Jan 7, 2022, 4:23 PM IST

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ അയ്യപ്പ ഭക്തരുടെ തിരക്ക് മുൻകൂട്ടിക്കണ്ട് സന്നിധാനത്തും പാണ്ടിത്താവളത്തും ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. വെള്ളിയാഴ്‌ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ശബരിമല എഡിഎം അർജ്ജുന്‍ പാണ്ഡ്യയുടെ അധ്യക്ഷതയിലാണ് സന്നിധാനത്ത് യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തിയത്.

സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി സന്നിധാനത്തെ വ്യൂ പോയിന്‍റുകളില്‍ ബാരിക്കേഡ് സ്ഥാപിക്കും. ശൗചാലയങ്ങളുടെ സൗകര്യം വർധിപ്പിക്കും. ആരോഗ്യവിഭാഗം, ഫയർഫോഴ്‌സ്, എൻഡിആർഎഫ് എന്നിവരുടെ സേവനം പ്രധാനപ്പെട്ട വ്യൂപോയിന്‍റുകളില്‍ ഉറപ്പാക്കും. സന്നിധാനത്തിന് പുറമേയുള്ള വ്യൂ പോയിന്‍റുകളും കണ്ടെത്തി അവിടെ ഭക്തർക്ക് മകരജ്യോതി ദർശിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

മകരവിളക്ക് സമയത്ത് ജോലിക്ക് നിയോഗിക്കുന്ന പൊലീസിന്‍റെ പുതിയ ബാച്ച് ഒമ്പതാം തിയതി ചുമതലയേൽക്കും. 12ാം തിയതിയോടെ മകരവിളക്കിന് മുന്നോടിയായി എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും. സുരക്ഷ ക്രമീകരണങ്ങൾക്കായി കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്ന് സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫിസർ ബി അജിത്ത് കുമാർ പറഞ്ഞു.

പമ്പ ഹിൽടോപ്പിലെ ജോലികൾ പുരോഗമിക്കുകയാണെന്നും വരുന്ന 10നുള്ളിൽ ഇത് പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. പാണ്ടിത്താവളത്ത് ശുദ്ധജല വിതരണത്തിനുള്ള ക്രമീകരണം ഉടൻ പൂർത്തിയാക്കും. പാണ്ടിത്താവളത്ത് കൂടുതൽ ഭക്തജനങ്ങൾക്ക് സുഖമായി മകരജ്യോതി ദർശനം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ട്രാക്‌ടറുകളുടെ അമിത വേഗം നിയന്ത്രിക്കും. മകരജ്യോതി ദർശനത്തിന് കെട്ടിടങ്ങളുടെ മുകളിലും മറ്റും ഭക്തജനങ്ങൾ പ്രവേശിക്കുന്നത് കർശനമായി തടയാനും തീരുമാനമായി.

Also read: 'കൃസുതി കൂടി'; ഇടുക്കിയിൽ അഞ്ചര വയസുകാരനോട് അമ്മയുടെ കൊടും ക്രൂരത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.