ETV Bharat / state

ആന്‍റണി ബ്രദേഴ്‌സിന്‍റെ തോട്ടത്തിലെ സുന്ദരികള്‍ ; വരവ് അമേരിക്കയില്‍ നിന്ന് - ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി

റാന്നി അത്തിക്കയത്തുള്ള കെ.എസ് ആന്‍റണിയുടെയും സഹോദരന്‍റെയും ഫാമില്‍ നിറയെ അമേരിക്കൻ ബ്യൂട്ടി എന്നയിനം ഡ്രാഗൺ പഴങ്ങളാണ്.

dragon fruit farming in ranni  dragon fruit farming  how to farm dragon fruit  ഡ്രാഗണ്‍ ഫ്രൂട്ട് ഫാമിങ്  ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി  റാന്നി ഡ്രാഗണ്‍ ഫ്രൂട്ട് ഫാം
ആന്‍റണി ബ്രദേഴ്‌സിന്‍റെ അമേരിക്കൻ സുന്ദരികള്‍
author img

By

Published : Jul 6, 2021, 8:45 PM IST

പത്തനംതിട്ട : പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ ഹരിതകംബളം പുതച്ച് നൃത്തം വയ്ക്കുന്ന 'അമേരിക്കൻ സുന്ദരികൾ'. കണ്ണിനും മനസിനും കുളിർ നിറയ്ക്കുന്ന കാഴ്ച്ച. പറഞ്ഞുവന്നത് റാന്നി അത്തിക്കയത്തെ ആന്‍റണി ബ്രദേഴ്സിന്‍റെ ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തെ കുറിച്ചാണ്.

അഞ്ചേക്കറിൽ വിളഞ്ഞ് പഴുത്തുകിടക്കുന്നത് അമേരിക്കൻ ബ്യൂട്ടി എന്നയിനം ഡ്രാഗൺ പഴങ്ങളാണ്. ചുവന്നുതുടുത്ത ഡ്രാഗണ്‍ പഴങ്ങളുടെ കൊതിപ്പിക്കുന്ന സൗന്ദര്യം കണ്ട് അടുക്കുമ്പോൾ സൂക്ഷിക്കണം. ചെടികളിൽ നിറയെ മുള്ളുകളാണ്. കള്ളിമുൾ ചെടിയുടെ വർഗ്ഗക്കാരിയാണ്.

ആന്‍റണി ബ്രദേഴ്‌സിന്‍റെ അമേരിക്കൻ സുന്ദരികള്‍

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ പഴങ്ങളുടെ 95 ശതമാനവും ഭക്ഷ്യയോഗ്യമാണ്. ഇതിന്‍റെ തോടും കളയാനുള്ളതല്ല. മികച്ച സൗന്ദര്യ വർധക വസ്‌തുവാണിത്. തണ്ടുകൾ ശേഖരിച്ച് തൈകളാക്കിയും വിൽപ്പന നടത്താം.

also read: താര ഫാമില്‍ താരമായി ഡ്രാഗൺ ഫ്രൂട്ട്, ഈ കർഷകരും ഇപ്പൊ താരങ്ങളാണ്

നട്ട് ഒന്നാം വർഷം മുതൽ വിളവ് ലഭിച്ചുതുടങ്ങും. കുറഞ്ഞ പരിപാലനം മികച്ച ആദായം. അതുകൊണ്ടുതന്നെയാണ് റബ്ബർ മരങ്ങൾ വെട്ടിമാറ്റി കെ.എസ് ആന്‍റണിയും സഹോദരങ്ങളും അഞ്ചേക്കറിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചത്. പരിപാലനത്തിന് ഇരുവരുടെയും മക്കളും ഒപ്പമുണ്ട്.

പാറനിറഞ്ഞ കൃഷി ഭൂമി ഡ്രാഗൺ കൃഷിക്ക് തടസമായില്ല. പാറപ്പുറത്തെ ഇത്തിരി മണ്ണിലാണ് ഡ്രാഗൺ ചെടികൾ വേരുകൾ പടർത്തി കായ് നിറച്ച് നിൽക്കുന്നത്. ജലസേചനം ആവശ്യമില്ല. മാർച്ച്‌ ഏപ്രിൽ മാസങ്ങളിലാണ് ചെടികൾ പൂവിട്ട് തുടങ്ങുക. പൂവിട്ട് മുപ്പതാം ദിവസം മുതൽ കായ്കൾ വിളവെടുപ്പിന് പാകമാകും.

also read: സണ്ണിയുടെ വീട്ടു മുറ്റത്ത് വിളഞ്ഞത് ലോകത്തിലെ ഏറ്റവും വിശിഷ്‌ടമായ പഴം

ഏപ്രിൽ - നവംബർ മാസമാണ് വിളവെടുപ്പ് സീസൺ. ഡ്രാഗൺ ഫ്രൂട്ട് ഏറെ ഔഷധ ഗുണങ്ങളുള്ള പഴവർഗമാണെന്ന് ഗവേഷണത്തിന്‍റെ ഭാഗമായി തോട്ടം സന്ദർശിച്ച മണ്ണുത്തി കാർഷിക കോളജിലെ പി.ജി ഗവേഷണ വിദ്യാർഥിനി കീർത്തന സേതുനാഥ്‌ പറഞ്ഞു.

കള്ളിമുൾ ചെടി വർഗ്ഗത്തിൽപെട്ടതായതിനാൽ 20 വർഷത്തിലധികമാണ് ഒരു ചെടിയുടെ ആയുസ്സെന്നാണ് കണക്കാക്കുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുകൂലമാണ് ഈ 'പണം' കായ്ക്കുന്ന മരം. ആവശ്യക്കാർ ഏറെ ഉള്ളതിനാൽ വിപണനത്തെക്കുറിച്ച് ആശങ്കയേ വേണ്ടെന്ന് ആന്‍റണി ബ്രദേഴ്‌സ് പറയുന്നു.

ഈ തോട്ടത്തിൽ നിന്നാൽ ചെമ്പൻമുടി മലയും അടിച്ചിപ്പുഴ മലയുമൊക്കെ കോടമഞ്ഞ് പുതച്ചുനിൽക്കുന്ന മനോഹര കാഴ്ച കാണാം. ഇവിടെ നിന്നുള്ള സൂര്യോദയവും അസ്തമയവും ത്രസിപ്പിക്കുന്ന കാഴ്ച തന്നെ. പ്രകൃതി ഭംഗി ആസ്വദിക്കാനും പറ്റിയ ഇടമാണിത്.

അതുകൊണ്ടുതന്നെ ഫാം ടൂറിസം പദ്ധതി കൂടി നടപ്പാക്കാനുള്ള തയാറെടുപ്പിലാണെന്ന് കെ.എസ് ആന്‍റണി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.