ETV Bharat / state

സ്ത്രീധന പീഡനവും ഗാര്‍ഹിക അതിക്രമങ്ങളും തടയുമെന്ന് ആര്‍. നിശാന്തിനി

aparachitha.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും 9497999955 എന്ന നമ്പരിലും സ്ത്രീകൾക്ക് പരാതികള്‍ അയക്കാം.

Dowry harassment  domestic violence  R Nishantini  Aparajitha Kerala police  സ്ത്രീധനപീഡനം  ഗാര്‍ഹിക അതിക്രമം  ആര്‍. നിശാന്തിനി  അപരാജിത
ആര്‍. നിശാന്തിനി
author img

By

Published : Jun 23, 2021, 10:13 PM IST

പത്തനംതിട്ട : സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും സംബന്ധിച്ച പരാതികളില്‍ ഉടനടി നടപടിയെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആരംഭിച്ച 'അപരാജിത' എന്ന ഓണ്‍ലൈന്‍ പൊലീസ് സംവിധാനത്തിന്‍റെ സംസ്ഥാന നോഡല്‍ ഓഫീസറായി നിയോഗിക്കപ്പെട്ടിരിക്കുകയാണ് അവര്‍.

aparachitha.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും 9497999955 എന്ന നമ്പരിലും അവര്‍ക്ക് പരാതികള്‍ അയക്കാം. പത്തനംതിട്ട ജില്ലയില്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം കേസുകള്‍ വര്‍ധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും സ്ത്രീപീഡനങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനങ്ങളും പൊതുവെ വര്‍ധിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏത് പ്രായത്തിലുള്ള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്‍കി അടിയന്തര പരിഹാര നടപടി കൈകൊള്ളുമെന്നും അവര്‍ വ്യക്തമാക്കി.

Also Read: സെപ്റ്റംബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കുറയും ; കൈവിടരുത് ജാഗ്രത

പുരോഗമന കാലഘട്ടത്തിലും സ്ത്രീകള്‍ ഭര്‍തൃഗൃഹങ്ങളില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത് തികച്ചും അപരിഷ്‌കൃതമാണ്. ഇത്തരം ക്രൂരതകള്‍ തടയുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

പുരുഷാധിപത്യ ചിന്താഗതി വച്ച് പുലര്‍ത്തുന്നവരാണ് സ്ത്രീകളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത്. ഇവരെ നിലയ്ക്കുനിര്‍ത്തുന്ന തരത്തില്‍ പൊലീസ് നടപടിയുണ്ടാകുമെന്നും അവർ പറഞ്ഞു.

പെണ്ണിനെ പണവും സമ്പത്തും നേടാനുള്ള ഉപകരണമായി മാത്രം കാണുന്നവര്‍ സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നവരാണ്. സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടുന്നവരെ നിയമനടപടികള്‍ക്ക് വിധേയരാക്കുമെന്നും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ആര്‍ നിശാന്തിനി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.