ETV Bharat / state

സ്ത്രീധന പീഡനം : വ്യാഴാഴ്‌ച ലഭിച്ചത് 154 പരാതികള്‍ - അപരാജിത

അപരാജിത സംവിധാനത്തില്‍ ഇ-മെയില്‍ വഴി ലഭിച്ചത് 128 പരാതികള്‍.

Dowry complaints to nodal officer in pathanamthitta  സ്ത്രീധനപ്രശ്നങ്ങള്‍  അപരാജിത  Aparajitha online
സ്ത്രീധനപ്രശ്നങ്ങള്‍; ബുധനാഴ്ച നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 154 പരാതികള്‍
author img

By

Published : Jun 24, 2021, 10:58 PM IST

പത്തനംതിട്ട : സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ കൂടിയായ പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്‍.നിശാന്തിനിയെ വ്യാഴാഴ്ച മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കിയത് 154 പേർ.

ഗാര്‍ഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പൊലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി 128 പരാതികള്‍ ലഭിച്ചു.

Also read: സ്ത്രീധന പീഡനവും ഗാര്‍ഹിക അതിക്രമങ്ങളും തടയുമെന്ന് ആര്‍. നിശാന്തിനി

ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 64 പേരാണ്. വ്യാഴാഴ്ച വൈകിട്ട് എട്ടുമണിവരെയുള്ള കണക്കാണിത്.

സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ മൊബൈല്‍ നമ്പര്‍ 9497999955. ഗാര്‍ഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഫോണ്‍ 9497996992.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.