ETV Bharat / state

മതപരമായ ചടങ്ങുകളില്‍ പത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തരുത്: പി.ബി നൂഹ്

ഏപ്രില്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ ആരാധനാ സമയംകുറച്ച്, പരമാവധി പത്ത് പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രമായി ഒതുക്കണം.

author img

By

Published : Mar 18, 2020, 2:19 AM IST

Do not include more than ten people in religious ceremonies; PB Noah  pathanamthitta news  പത്തനംതിട്ട വാർത്ത  പി.ബി നൂഹ്  PB Noahർ
മതപരമായ ചടങ്ങുകളില്‍ പത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തരുത്; പി.ബി നൂഹ്

പത്തനംതിട്ട: കൊവിഡ് 19 നിയന്ത്രണവിധേയമാക്കുന്നതിന്‍റെ ഭാഗമായി മതപരമായ ചടങ്ങുകളില്‍ പത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തരുതെന്ന് ജില്ലാ കലക്‌ടര്‍ പി.ബി നൂഹ് അഭ്യര്‍ഥിച്ചു. ഏപ്രില്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ ആരാധനാ സമയംകുറച്ച്, പരമാവധി പത്ത് പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രമായി ഒതുക്കണം. ഓണ്‍ലൈന്‍വഴി പ്രാര്‍ഥനകള്‍ നടത്താനുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കണം. ശുചിത്വം പാലിക്കണം. ആളുകള്‍ തമ്മില്‍ കണ്ടുമുട്ടുന്ന പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും കലക്‌ടര്‍ അഭ്യര്‍ഥിച്ചു. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.