പത്തനംതിട്ട: അവശ്യസാധന സാമഗ്രികള്‍ വില്‍ക്കുന്ന എല്ലാ കടകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ ഒരു മീറ്റര്‍ അകലം പാലിക്കുന്നതിനായി രേഖകള്‍ വരയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ്. കൊവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഉത്തരവ്. അവശ്യസാധന സാമഗ്രികള്‍ വില്‍ക്കുന്ന കടകളുടെ മുന്‍വശത്ത് കടയുടമകള്‍ ഒരു മീറ്റര്‍ വീതം അകലം പാലിച്ച് രേഖകള്‍ വരയ്ക്കണം. ഇത് കടയുടമകള്‍ ഉറപ്പുവരുത്തണം. കടകളില്‍ ഒരു മീറ്റര്‍ അകലത്തില്‍ രേഖ അടയാളപെടുത്തിയിട്ടുണ്ടോയെന്ന് തഹസിദാര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിക്കും. രേഖ അടയാളപ്പെടുത്താത്ത കടകൾ അടച്ചു പൂട്ടിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു മീറ്റര്‍ അകലത്തില്‍ രേഖകള്‍ വരക്കുന്നത് ഉറപ്പുവരുത്തേണ്ടത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു മീറ്റര്‍ അകലം രേഖപ്പെടുത്തിയത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പരിശോധിച്ച് ഉറപ്പു വരുത്തി ഡിഡിപിക്ക് റിപ്പോര്‍ട്ട് നല്‍കണം. അവശ്യസാധന സാമഗ്രികള്‍ വില്‍ക്കുന്ന കടകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഒരു മീറ്റര്‍ അകലം പാലിച്ച് രേഖ വരക്കുന്നതിനായി മാതൃകാ ചിത്രവും ജില്ലാ ഭരണകൂടം പുറത്തിറക്കി.
കടകളിലും ആരോഗ്യകേന്ദ്രങ്ങളിലും രേഖകള്‍ വരയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് - ജില്ലാ കലക്ടര്‍ പി.ബി നൂഹ്
കടകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഒരു മീറ്റര്‍ അകലം പാലിച്ച് രേഖ വരക്കുന്നതിനായി മാതൃകാ ചിത്രവും ജില്ലാ ഭരണകൂടം പുറത്തിറക്കി.