പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരമ്പരാഗത കാനന പാതയിലെ സ്ഥിതിയും സൗകര്യങ്ങളും നേരിട്ടു വിലയിരുത്താന്‍ ജില്ലാ കലക്‌ടറും സംഘവും ശബരിമല വനാന്തരത്തിലൂടെ യാത്ര ചെയ്‌തു. ജില്ലാ കലക്‌ടര്‍ പി.ബി. നൂഹ് ഉദ്യോഗസ്ഥ സംഘത്തിനൊപ്പം വന്യമൃഗങ്ങള്‍ നിറഞ്ഞ ഉള്‍വനത്തിലുള്ള പരമ്പരാഗത തീര്‍ഥാടന പാതയിലൂടെ 16 കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് പരിശോധന നടത്തിയത്.
കലക്‌ടറോടൊപ്പം ശബരിമല എഡിഎം എന്‍.എസ്.കെ.ഉമേഷ്, തിരുവല്ല സബ് കലക്‌ടര്‍ ഡോ.വിനയ് ഗോയല്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ കെ.ആര്‍.അനൂപ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ.ഹാബി, റെയ്ഞ്ച് ഓഫീസര്‍ എന്‍.കെ.അജയ് ഘോഷ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ അനില്‍ ചക്രവര്‍ത്തി കൂടാതെ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.