പത്തനംതിട്ട : ഉടുതുണി ഉൾപ്പെടെ വീട്ടിലുള്ളതെല്ലാം പ്രളയം കൊണ്ടുപോയി, വീട് മാത്രം ബാക്കി വച്ചു. ചിലരുടെ വീടുൾപ്പെടെയും പ്രളയമെടുത്തു. ഉള്ളുലയ്ക്കുന്ന സങ്കട കാഴ്ചകൾ.
സകലതും നശിപ്പിച്ച് പ്രളയം പടിയിറങ്ങിയപ്പോൾ എന്തെങ്കിലും നശിക്കാതെ അവശേഷിക്കുന്നുണ്ടോ എന്ന ആകാംക്ഷയോടെയാണ് പലരും വീടുകളിലേക്കെത്തിയത്. തിരുവല്ല വെണ്ണികുളം സ്വദേശി അഖിലും കുടുംബവും പ്രളയത്തിൽ നിന്നും രക്ഷതേടി ജീവനുംകൊണ്ട് വീടുവിട്ടതാണ്. വെള്ളമിറങ്ങിയപ്പോൾ വീട്ടിലെത്തിയതാണ് അഖിൽ. എല്ലാം നഷ്ടമായതിന്‍റെ കണക്കുകൾ വീട്ടുമുറ്റത്തു നിന്നു പറയുമ്പോൾ സങ്കടം ഉള്ളിലൊതുക്കി, അഖിൽ ചിരിക്കാൻ ശ്രമിയ്ക്കുകയാണ്.
ALSO READ: പ്രകൃതിക്ഷോഭ സാധ്യത; പത്തനംതിട്ടയില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവ്
പ്രതീക്ഷയാണ് ആ ചിരി. ഓരോ പ്രളയവും നമ്മെ തകർത്ത് കടന്നുപോകുമ്പോൾ വീണ്ടും ജീവിതം കെട്ടിപടുക്കാനുള്ള കരുത്ത് നൽകുന്ന കരളുറപ്പിന്‍റെ ചിരിയാണത്. പ്രളയം സംഹാരതാണ്ഡവമാടിയ ജില്ലയിലെ ഓരോ കുടുംബത്തിന്‍റെയും അവസ്ഥ ഇതൊക്കെത്തന്നെയാണ്. അതിജീവനത്തിന്‍റെ മറ്റൊരു സൂര്യോദയം മാത്രമാണ് ആ മനസുകളിൽ.