ETV Bharat / state

ശബരിമലയിലെ എഞ്ചിനീയേഴ്‌സ്‌ പിൽഗ്രിം സെന്‍റർ ദേവസ്വം ബോർഡ് ഏറ്റെടുത്തു

ദേവസ്വം ബോർഡ് എക്‌സിക്യൂട്ടിവ് ഓഫീസർ വി.എസ്.രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിലാണ് കെട്ടിടം ഏറ്റെടുത്തത്.

sabarimala devaswom board  sabarimala engineers pilgrim centre  എഞ്ചിനീയേഴ്‌സ്‌ പിൽഗ്രിം സെന്‍റർ  ശബരിമല ദേവസ്വം ബോർഡ്  സന്നിധാനം
ശബരിമലയിലെ എഞ്ചിനീയേഴ്‌സ്‌ പിൽഗ്രിം സെന്‍റർ ദേവസ്വം ബോർഡ് ഏറ്റെടുത്തു
author img

By

Published : Dec 25, 2019, 5:23 PM IST

ശബരിമല: സന്നിധാനത്തെ എഞ്ചിനീയേഴ്‌സ്‌ പിൽഗ്രിം സെന്‍റർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. വർഷങ്ങളായി സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്ന കെട്ടിടം ഹൈക്കോടതി വിധിയെ തുടർന്നാണ് ദേവസ്വം ബോർഡ് ഏറ്റെടുത്തത്.

വലിയ നടപ്പന്തലിന് സമീപം ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പിൽഗ്രിം സെന്‍റർ സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി സ്വകാര്യ വ്യക്തിക്ക് കരാറുണ്ടായിരുന്നു. എന്നാൽ കരാർ ലംഘിച്ച് കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്‌തു. എക്‌സിക്യൂട്ടിവ് ഓഫീസർ വി.എസ്.രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിലാണ് കെട്ടിടം ദേവസ്വം ബോർഡ് ഏറ്റെടുത്തത്. രണ്ട് വലിയ ഹാളുകൾ, നാല് മുറികൾ, ക്യാന്‍റീൻ, ശുചിമുറിയുൾപ്പെടെയുള്ള സൗകര്യങ്ങൾ പിൽഗ്രിം സെന്‍ററില്‍ ഒരുക്കിയിട്ടുണ്ട്.

Intro:ശബരിമല സന്നിധാനത്തെ എഞ്ചിനീയേഴ്സ് പിൽഗ്രിം സെന്റർ ദേവസ്വം ബോർഡ് ഏറ്റെടുത്തു.വർഷങ്ങളായി സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്ന കെട്ടിടം ഹൈക്കോടതി വിധിയെ തുടർന്നാണ് ദേവസ്വം ബോർഡ് ഏറ്റെടുത്തത്.

Body:വലിയ നടപ്പന്തലിനു സമീപം ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പിൽഗ്രിം സെൻറർ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി സ്വകാര്യ വ്യക്തി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ കരാർ ലംഘിച്ച് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെന്ന് കാട്ടി സ്വകാര്യ വ്യക്തി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ ദേവസ്വം ബോർഡും ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. എക്സിക്യൂട്ടിവ് ഓഫീസർ വി.എസ് രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലാണ് കെട്ടിടം ദേവസ്വം ബോർഡ് ഏറ്റെടുത്തത്. രണ്ട് വലിയ ഹാളുകൾ, നാല് മുറികൾ, ക്യാൻറീൻ, ശുചി മുറിയുൾപ്പെടെയുള്ള സൗകര്യങ്ങൾ പിൽഗ്രിം സെന്ററിൽ ഉണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.