ETV Bharat / state

ശബരിമല വഴിപാട് നിരക്കുകൾ ദേവസ്വം ബോർഡ്‌ കുത്തനെ ഉയർത്തി; പുതിയ നിരക്കുകൾ ഏപ്രിൽ മുതൽ - devaswom board increase rate for offerings

ശബരിമലയിലെ പ്രസാദമായ അപ്പത്തിന്‍റേയും അരവണയുടേയും നിരക്കും ദേവസ്വം ബോര്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്

ശബരിമല വഴിപാട് നിരക്ക് ഉയര്‍ത്തി  അരവണ നിരക്ക് വര്‍ധിപ്പിച്ചു  ശബരിമല വഴിപാട് നിരക്ക് ദേവസ്വം ബോര്‍ഡ്  ശബരിമലയിലെ പുതിയ വഴിപാട് നിരക്കുകള്‍  sabarimala temple offerings rate hike  devaswom board increase rate for offerings  sabarimala offerings rate increased
ശബരിമല വഴിപാട് നിരക്കുകൾ ദേവസ്വം ബോർഡ്‌ കുത്തനെ ഉയർത്തി; പുതിയ നിരക്കുകൾ ഏപ്രിൽ മുതൽ
author img

By

Published : Mar 26, 2022, 5:48 PM IST

പത്തനംതിട്ട: ശബരിമലയിലെ വഴിപാട് നിരക്കുകള്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ കുത്തനെ ഉയര്‍ത്തി. ശബരിമലയിലെ പ്രസാദമായ അപ്പത്തിനും അരവണയ്‌ക്കും ഉള്‍പ്പടെയാണ് നിരക്ക് ഉയർത്തിയിരിയ്ക്കുന്നത്. പുതുക്കിയ നിരക്കുകൾ ദേവസ്വം ബോർഡ്‌ പുറത്തിറക്കി.

നിലവില്‍ 80 രൂപയുളള ഒരു ടിന്‍ അരവണയ്‌ക്ക് ഇനി 100 രൂപ നല്‍കേണ്ടി വരും. ഏഴെണ്ണം അടങ്ങുന്ന ഒരു കവര്‍ അപ്പത്തിന് 35 രൂപയായിരുന്നത് 45 രൂപയാകും. വഴിപാട് നിരക്കിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്.

22,500 രൂപയായിരുന്ന കളഭാഭിഷേകത്തിന് 38,400 ഉം 1,15,000 രൂപയായിരുന്ന പടിപൂജയ്ക്ക് 1,37,900 രൂപയുമാണ് പുതിയ നിരക്ക്. ശബരിമല, പമ്പ ദേവസ്വങ്ങളിലെ പരിഷ്‌കരിച്ച വ‍ഴിപാട് നിരക്കുകള്‍ ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ദേവസ്വം ബോർഡ്‌ അറിയിച്ചു. ശബരിമല, പമ്പ ദേവസ്വങ്ങളിലെ പരിഷ്‌കരിച്ച വ‍ഴിപാട് നിരക്കുകള്‍ ചുവടെ, പഴയ നിരക്കുകൾ ബ്രാക്കറ്റിൽ.

1. ഗണപതിഹോമം 375 (300)
2. ഭഗവതിസേവ 2,500 (2,000)
3. അഷ്‌ടാഭിഷേകം 6,000 (5,000)
4. കളഭാഭിഷേകം 38,400(22,500)
5. പഞ്ചാമൃതാഭിഷേകം 125 (100)
6. പുഷ്‌പാഭിഷേകം 12,500 (10000)
7. സഹസ്രകലശം 91,250 (80000)
8. ശതകലശം 12,500 (10,000)
9. അരവണ (250 മി.ലി) 100 (80)
10. അപ്പം (1 പാക്കറ്റ് 7 എണ്ണം) 45 (35)
11. അഭിഷേക നെയ്യ് (100 മില്ലി) 100 (75)
12. തുലാഭാരം 625 (500)
13. ഉഷപൂജ 1,500 (1,000)
14. ഉച്ചപൂജ 3,000(2,500)
15. ഉദയാസ്‌തമന പൂജ 61,800 (50,000)
16. ഉത്സവബലി 37,500 (30,000)
17. പടിപൂജ 1,37,900 (1,15,000)
18. നിത്യപൂജ 4,000(3,000)
19. വെള്ളിഅങ്കി ചാര്‍ത്ത് 6,250(5,000)
20. തങ്കഅങ്കി ചാര്‍ത്ത് 15,000(10,000)
21. നീരാജ്ഞനം 125 (100)
22. ചോറൂണ് 300 (250)
23. മഞ്ഞള്‍പ്പറ 400 (300)
24. നെല്‍പ്പറ 200 (200)
25. കെട്ടുനിറ 300 (250) പമ്പയില്‍
26. മോദകം (7 എണ്ണം) 40 (35)
27. വടമാല 250 (200)

Also read: ഇത് ചരിത്രം; ഡി.വൈ.എഫ്‌.ഐ ജില്ല കമ്മിറ്റിയംഗമായി ട്രാൻസ്‌ജെന്‍ഡര്‍ വനിത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.