ETV Bharat / state

പത്തനംതിട്ടയില്‍ ലോ കോളജ് ആരംഭിക്കാനൊരുങ്ങി ദേവസ്വം ബോർഡ് - ദേവസ്വം ബോര്‍ഡ്

വെട്ടുർ ആയിരവല്ലീശ്വരൻ ക്ഷേത്രത്തോട് ചേർന്ന് ദേവസ്വം ബോർഡിന്‍റെ കൈവശമുള്ള 8 ഏക്കർ സ്ഥലത്തായിരിക്കും കോളജിന്‍റെ നിര്‍മ്മാണം.

എ പദ്മകുമാർ
author img

By

Published : May 31, 2019, 3:18 AM IST

പത്തനംതിട്ട: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് പത്തനംതിട്ട വെട്ടുരിൽ ലോ കോളേജും കാട്ടാക്കടയിൽ ഒരു അട്സ് ആന്‍റ് സയൻസ് കോളേജും തുടങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. വെട്ടുർ ആയിരവല്ലീശ്വരൻ ക്ഷേത്രത്തോട് ചേർന്ന് ദേവസ്വം ബോർഡിന്‍റെ കൈവശമുള്ള 8 ഏക്കർ സ്ഥലത്തിൽ 5 ഏക്കർ ഇതിനായി ഉപയോപ്പെടുത്താനാണ് തീരുമാനം.

പത്തനംതിട്ട ലോ കോളജ് ആരംഭിക്കാനൊരുങ്ങി ദേവസ്വം ബോർഡ്

കോളജുകൾക്കായി അപേക്ഷ നല്‍കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ പറഞ്ഞു. ഇതിനായി ബോർഡിന്‍റെ കോളേജ് സെക്ഷൻ മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെട്ടുർ ആയിരവല്ലീശ്വരൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എ പദ്മകുമാർ.

പത്തനംതിട്ട നഗരത്തിന് സമീപം ദേവസ്വം ബോർഡിന് ഏറ്റവുമധികം സ്ഥലമുള്ളത് ഇവിടെയാണ്. കോളേജിന് അനുമതി ലഭിച്ചാൽ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ക്ഷേത്രോപദേശക സമിതിയും ഗ്രാമ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ഉറപ്പ് നൽകിയിട്ടുണ്ടെന്നും എ പദ്മകുമാർ പറഞ്ഞു.

Intro:Body:

devaswam bord low cillege

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.