പത്തനംതിട്ട: ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും വിജിലൻസും തമ്മിലുള്ള ശീതസമരം തുടരുന്നു. ബോർഡ് ജീവനക്കാർ ബന്ധുക്കൾക്ക് ദർശനത്തിന് സൗകര്യമൊരുക്കിയ സംഭവത്തിലാണ് തർക്കം ഉടലെടുത്തത്. തുടർന്ന് ജീവനക്കാർക്കെതിരെ സർക്കുലർ ഇറക്കിയതിന് പിന്നില്‍ വിജിലന്‍സാണെന്ന ആരോപണവുമായി ദേവസ്വം ബോർഡ് അംഗം അഡ്വ.എൻ.വിജയകുമാർ രംഗത്തെത്തി. ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ വിജിലൻസ് ഇടപെടേണ്ടെന്ന് എൻ.വിജയകുമാർ തുറന്നടിച്ചു. ബോർഡ് പ്രസിഡന്റ് എൻ.വാസു ഇടപ്പെട്ടാണ് സർക്കുലർ പിൻവലിച്ചത്. ബോർഡും വിജിലൻസും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇതോടെ പുറത്തുവരുന്നത്.
.