പത്തനംതിട്ട: ഡൽഹിയിൽ നടന്ന വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ കിഴക്കൻ മുത്തൂർ കൊച്ചമലയിൽ ജോൺസൺ - സുജ ദമ്പതികളുടെ മകൻ ബെൻ ജോൺസൻ (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. നൈറ്റ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം. ബെൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബിഎസ്എഫ് ജവാന്മാർ സഞ്ചരിക്കുകയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഉടനെ എയിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
ഡൽഹിയിൽ വാഹനാപകടം: തിരുവല്ല സ്വദേശി മരിച്ചു - ഡൽഹിയിൽ നടന്ന വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ കിഴക്കൻ മുത്തൂർ കൊച്ചമലയിൽ ബെൻ ജോൺസൻ (33) ആണ് മരിച്ചത്.
![ഡൽഹിയിൽ വാഹനാപകടം: തിരുവല്ല സ്വദേശി മരിച്ചു ഡൽഹിയിൽ നടന്ന വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു delhi accident nurse died](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8869382-1058-8869382-1600587713428.jpg?imwidth=3840)
പത്തനംതിട്ട: ഡൽഹിയിൽ നടന്ന വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ കിഴക്കൻ മുത്തൂർ കൊച്ചമലയിൽ ജോൺസൺ - സുജ ദമ്പതികളുടെ മകൻ ബെൻ ജോൺസൻ (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. നൈറ്റ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം. ബെൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബിഎസ്എഫ് ജവാന്മാർ സഞ്ചരിക്കുകയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഉടനെ എയിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
TAGGED:
delhi accident nurse died