പത്തനംതിട്ട/തിരുവനന്തപുരം: തിരുവല്ല കവിയൂരിൽ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മ (82)യാണ് മരിച്ചത്. ഹോമിയോ ഡോക്‌ടറായ മകൾക്കൊപ്പം പത്തനംതിട്ട കവിയൂരിലായിരുന്നു തങ്കമ്മ താമസിച്ചിരുന്നത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇവർ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നുവെന്ന് കോട്ടയം ഡിഎംഒ വ്യക്തമാക്കി. തുടർന്ന് സ്രവപരിശോധന നടത്തുകയും ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്‌ച രാത്രിയിൽ തിരുവല്ല നഗരസഭാ ശ്മശാനത്തിൽ സംസ്‌കരിച്ചു. തങ്കമ്മയുടെ മകളെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
തിരുവല്ലയിൽ മരിച്ച പാറശ്ശാല സ്വദേശിക്ക് കൊവിഡ് - kaviyoor
പാറശ്ശാല സ്വദേശി തങ്കമ്മ മകൾക്കൊപ്പം കവിയൂരിലായിരുന്നു താമസിച്ചിരുന്നത്. തിങ്കളാഴ്‌ച ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.