പത്തനംതിട്ട: ശബരീശ സന്നിധിയെ ഭക്തിസാന്ദ്രമാക്കി ഇന്നലെ ഉച്ചയ്ക്ക് സന്നിധാനം ഓഡിറ്റോറിയത്തിൽ കുമളി അമൃത നൃത്ത കലാഭവനിലെ വിദ്യാര്‍ഥികളുടെ നൃത്ത അരങ്ങേറ്റം നടന്നു. അമൃത നൃത്ത കലാഭവനിലെ ഏഴ് കുട്ടി നര്‍ത്തകരുടെ അരങ്ങേറ്റത്തിനൊപ്പം നാല് യുവ നര്‍ത്തകരുടെ നൃത്തവും ഉണ്ടായിരുന്നു. കഥകളിയും ഭരതനാട്യവും ജുഗല്‍ ബന്ദിയുമെല്ലാം ഭക്തിസാന്ദ്രമായി.
കഥകളി സംഗീതത്തിനും മേളങ്ങള്‍ക്കുമൊപ്പം കഥകളി അവതരിപ്പിച്ച കലാമണ്ഡലം പ്രസാദ്, യുവ കലാകാരന്മാരോടൊപ്പം ജുഗല്‍ ബന്ദിയുടെ ഭാഗമാവുകയും ചെയ്‌തു. ആര്‍ എല്‍ വി ഉണ്ണികൃഷ്‌ണന്‍, വിഷ്‌ണു, അരുണ്‍ രാമചന്ദ്രന്‍, ആനന്ദ് എന്നീ യുവനര്‍ത്തകരും വാനതി, സിതാര, വൈഷ്‌ണവി, അനാമിക, കപിന്‍, അമയ, ബെനിറ്റ എന്നീ കൊച്ചു നര്‍ത്തകരും ചുവട് വെച്ചു. ജയന്‍ പെരുമ്പാവൂര്‍ ആലാപനം, സുനില്‍ എസ് പണിക്കര്‍ മൃദംഗം, അടൂര്‍ ശിവജി വയലിന്‍, ശാന്താ മേനോന്‍ ഇലത്താളം എന്നിവരായിരുന്നു പിന്നണി.
എംവിഡിയുടെ മുന്നറിയിപ്പുകൾ; ചരക്കുവാഹനങ്ങളിലും ഇതര ജില്ലകളില്‍ നിന്നുള്ള ഓട്ടോകളിലും ശബരിമല യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. പെര്‍മിറ്റ് ലംഘനമായതിനാല്‍ ഇത് കുറ്റകരവുമാണ്. ഇരുചക്ര വാഹന യാത്രയും പാടില്ല. ഇത്തരം യാത്രകള്‍ ഒഴിവാക്കണമെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.
ഉറക്കം ഒഴിച്ചും, ക്ഷീണാവസ്ഥയിലുമുള്ള യാത്രകളും അപകടകരമാണ്. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുയാത്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും വകുപ്പ് അഭ്യര്‍ഥിച്ചു.
മോട്ടോര്‍വാഹന വകുപ്പിന്‍റെ സേഫ്‌സോണ്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 9400044991, 9562318181