ETV Bharat / state

പത്തനംതിട്ടയിൽ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കൊവിഡ് കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുകയും മാര്‍ച്ച് മുതല്‍ ഇതുവരെ 90 പേര്‍ കൊവിഡ് ബാധിച്ച് മരണമടയുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം

പത്തനംതിട്ട  Pathanamthitta  പി.ബി നൂഹ്  നിരോധനാജ്ഞ നീട്ടി  Curfew extended
പത്തനംതിട്ടയിൽ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി
author img

By

Published : Oct 31, 2020, 9:06 PM IST

പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടി ജില്ലാ കലക്ടർ പി.ബി നൂഹ് ഉത്തരവു പുറപ്പെടുവിച്ചു. ഒക്റ്റോബര്‍ 31ന് അര്‍ധ രാത്രി മുതല്‍ നവംബര്‍ 15ന് അര്‍ദ്ധരാത്രി വരെയാണ് ഉത്തരവിന് പ്രാബല്യം. ജില്ലയില്‍ ഇതുവരെ 15,178 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തില്‍ 200 മുതല്‍ 250 വരെ കൊവിഡ് കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുകയും മാര്‍ച്ച് മുതല്‍ ഇതുവരെ 90 പേര്‍ കൊവിഡ് ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.