ETV Bharat / state

അപ്പം-അരവണ നിര്‍മാണത്തിനുളള ജീരകത്തില്‍ കീടനാശിനി; പുതിയ കാരാറുകാരനെ ഒഴിവാക്കാന്‍ തീരുമാനം

author img

By ETV Bharat Kerala Team

Published : Nov 26, 2023, 4:32 PM IST

Appam And Aravana In Sabarimala: ഈ വർഷത്തെ നിർമാണ ആവശ്യത്തിനായി കരാർ ഏറ്റെടുത്തവരിലെ ജീരക സാമ്പിളുകളിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്തിനാലാണ് പുതിയ തീരുമാനം.

pta sabarimala  cumin will arrive previous years supplier  Appam And Aravana In Sabarimala  sabarimala news  previous years suppliers in sabarimala  presticide free cumin in sabarimala  ജീരകത്തിൽ കീടനാശിനി  ശബരിമല വാർത്ത  അപ്പം അരവണ നിർമാണത്തിനുളള ജീരകം  ശബരിമലയിലെ അപ്പം അരവണ നിർമാണം  ശബരിമലയിൽ ബോംബ് സ്‌ക്വാഡ് ചാർജെടുത്തു  മണ്ഡലകാല സുരക്ഷക്കായി പുതിയ ബോംബ് സ്‌ക്വാഡ്
sabarimala

പത്തനംതിട്ട: ശബരിമലയിൽ അപ്പം-അരവണ നിർമാണത്തിന് ആവശ്യമായ ജീരകം മുൻവർഷം വിതരണകരാർ ഏറ്റെടുത്തു നടത്തിയ സൊസൈറ്റിയിൽ നിന്ന് തന്നെ ശേഖരിക്കാൻ തീരുമാനം. ഉത്തരവ് ഇന്നലെ ദേവസ്വം ബോർഡ് പുറപ്പെടുവിച്ചു (cumin will arrive sourced from the previous years supplier for appam and aravana).

ഈ വർഷത്തെ നിർമാണ ആവശ്യത്തിനായി കരാർ ഏറ്റെടുത്തവരിൽ നിന്ന് ശേഖരിച്ച ജീരക സാമ്പിളുകളുടെ ലാബ് ടെസ്‌റ്റ്‌ ഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്തിന്‍റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞവർഷം ജീരകം ഇറക്കിയിരുന്ന സൊസൈറ്റി കുറ്റമറ്റ രീതിയിലുള്ള അസംസ്‌കൃത വസ്‌തുക്കളായിരുന്നു നൽകിയത്.

അതിനാൽ തന്നെ ലാബ് ടെസ്‌റ്റ്‌ റിപ്പോർട്ട് ക്ലിയറൻസ് ലഭിച്ചാൽ ഉടൻ പമ്പയിൽ നിന്ന് ജീരക ലോഡ് കയറ്റി അയക്കുവാൻ സാധിക്കും. നിലവിൽ അപ്പം, അരവണ എന്നിവയുടെ നിർമ്മാണത്തിൽ യാതൊരു വിധ പ്രതിസന്ധികളും ഇല്ല എന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

ബോംബ് സ്‌ക്വാഡ് ചാർജെടുത്തു: ശബരിമലയിൽ മണ്ഡലകാല സുരക്ഷാ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട പുതിയ ബോംബ് സ്‌ക്വാഡ് ചുമതല ഏറ്റെടുത്തു. ആദ്യ ബാച്ചിന്‍റെ ഡ്യൂട്ടി ഇന്ന് അവസാനിക്കുകയാണ്.

സുരക്ഷിതമായ മണ്ഡലകാലം അയ്യപ്പന്മാർക്കായി ഒരുക്കുവാൻ ടീം പ്രതിജ്ഞാബദ്ധർ ആണെന്ന് സ്‌ക്വാഡ് ചുമതല ഉള്ള ഡിവൈഎസ്‌പി എൻ ബിശ്വാസ് പറഞ്ഞു. ബാബ്‌റി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന്‍റെ വാര്‍ഷികമായതിനാല്‍ ഈ ഡ്യൂട്ടി സമയത്താണ് ഡിസംബർ ആറ് വരുന്നത് എന്നുള്ളത് സുരക്ഷയുടെ ഗൗരവം കൂട്ടുന്നു. അത് മുന്നിൽ കണ്ട് കൂടുതൽ പരിശോധനകൾ നടത്തണമെന്ന് അദ്ദേഹം ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ശബരിമല എസ്ഓ എംകെ ഗോപാലകൃഷ്‌ണന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടീമിനെ നയിക്കുന്നത് കോഴിക്കോട് റേഞ്ച് ബിഡിഡി എസ്‌ എസ്‌ഐ ജയപ്രകാശും തൃശൂർ റേഞ്ച് ബിഡിഡി എസ്‌എസ്‌ഐ മഹിപാൽ പി ദാമോദരനും ആണ്. 127 പേർ അടങ്ങുന്നതാണ് ബോംബ് സ്‌ക്വാഡ്. ഇവരെ ശബരിമലയിൽ വിവിധ ഇടങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിക്കും. 24 മണിക്കൂറും സുരക്ഷാപരിശോധനകൾ നടത്തിയാവും സ്‌ക്വാഡിന്‍റെ പ്രവർത്തനം.

ALSO READ:ശബരിമലയില്‍ ഭക്തര്‍ക്ക് സഹായമായി 'അയ്യൻ' ആപ്പ്; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

ഭക്തർക്ക് സഹായവുമായി അയ്യൻ ആപ്പ്: മണ്ഡലകാലത്ത് അയ്യപ്പന്മാർക്ക് സഹായവുമായി വനം വകുപ്പിന്‍റെ 'അയ്യൻ' ആപ്പ്. ശബരിമലയിലേക്കുള്ള പ്രധാന പാതകളിൽ എല്ലാം ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ആപ്പ് വഴി അറിയാൻ കഴിയും. ഓഫ്‌ ലൈനായും പ്രവർത്തിക്കുന്ന രീതിയിലാണ് ആപ്പ് രൂപകൽപന ചെയ്‌തിരിക്കുന്നത്.

സന്നിധാനത്തേക്കുള്ള ദൂരം, മെഡിക്കൽ എമർജൻസി യൂണിറ്റ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, എലഫന്‍റ് സ്‌ക്വാഡ് യൂണിറ്റ് വിവരങ്ങൾ തുടങ്ങി അയ്യപ്പന്മാർക്ക് യാത്രക്കിടെ ആവശ്യമായ എല്ലാ വിവരങ്ങളും ആപ്പിലൂടെ ലഭ്യമാകും. തീർഥാടനത്തിന് എത്തുന്ന അയ്യപ്പ ഭക്തർ പാലിക്കേണ്ട ആചാര മര്യാദകളും പൊതു നിർദേശങ്ങളുമെല്ലാം ആപ്പിൽ നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.