ETV Bharat / state

നായ്‌ക്കളോട് വീണ്ടും കൊടും ക്രൂരത; ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു - ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു

തുടല്‍ ഉപയോഗിച്ചാണ് ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് ബന്ധിച്ചിരിക്കുന്നത്.

cruelty to dogs in pathanamthitta  dead dog tied to the body of living dog  dog brutally attacked in pathanamthitta  നായ്‌ക്കളോട് ക്രൂരത  ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു  നായയെ ഉപദ്രവിച്ചു
നായ്‌ക്കളോട് കൊടും ക്രൂരത; ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു
author img

By

Published : Feb 3, 2022, 4:24 PM IST

Updated : Feb 3, 2022, 5:07 PM IST

പത്തനംതിട്ട: റാന്നിയിൽ നായ്‌ക്കളോട് കൊടുംക്രൂരത. ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു. വെച്ചൂച്ചിറയിലാണ് മനഃസാക്ഷിയെ നടുക്കുന്ന ക്രൂരത നടന്നത്. ചത്ത നായയുടെ മൃതദേഹവും വലിച്ചുകൊണ്ട് ജീവനുള്ള നായ പ്രദേശത്ത് അലയുന്നു. തുടല്‍ ഉപയോഗിച്ചാണ് ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് ബന്ധിച്ചിരിക്കുന്നത്.

നായ്‌ക്കളോട് വീണ്ടും കൊടും ക്രൂരത; ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു

ചത്ത നായയെ കഴിഞ്ഞ ദിവസം ഉടമയുടെ വീട്ടിൽ നിന്നും കാണാതായതായി പറയുന്നു. ജീവനുള്ള നായയുടെ കഴുത്തിൽ ബെൽറ്റ്‌ ഉള്ളതിനാൽ ഇതും വളർത്തു നായ ആണെന്നാണ് കരുതുന്നത്. ജീവനുള്ള നായയെ തുടൽ അഴിച്ചു മോചിപ്പിക്കാൻ ശ്രമിച്ചയാളെ നായ കടിച്ചു. ചാത്തന്‍തറ സ്വദേശി ചന്ദ്രനാണ് കടിയേറ്റത്. ഇതോടെ മറ്റാരും നായയോട് അടുക്കുന്നില്ല. നായ്ക്കളോട് ക്രൂരത കാണിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. വെച്ചൂചിറ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്.

Also Read: 'കെ റെയിലിന് തത്വത്തില്‍ കേന്ദ്രാനുമതിയുണ്ട് ' ; കെ.സുധാകരനെ തള്ളി കെ എന്‍ ബാലഗോപാല്‍

Last Updated : Feb 3, 2022, 5:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.