ETV Bharat / state

വീണ ജോർജിനെതിരെ ആരോപണം; പ്രതികരണവുമായി സിപിഎം ജില്ല സെക്രട്ടറി - കെ പി ഉദയഭാനു

മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന പോലെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയെന്ന് കെപി ഉദയഭാനു

ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരെ ആരോപണം  പ്രതികരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി  കെ പി ഉദയഭാനു  ആരോഗ്യ മന്ത്രി വീണാ ജോർജ്
പ്രതികരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി
author img

By

Published : May 14, 2022, 5:33 PM IST

പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു. സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടിയിലേക്ക് ആരെയും പ്രത്യേകിച്ച്‌ വിളിക്കേണ്ട കാര്യമില്ലെന്നും എല്ലാവരും ചേര്‍ന്നാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തേണ്ടതെന്നും ഉദയഭാനു പറഞ്ഞു. മന്ത്രി വീണ ജോര്‍ജ്ജിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തനിക്ക് പരാതി നല്‍കിയിട്ടില്ല.

മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന പോലെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയെന്നും കെപി ഉദയഭാനു കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോര്‍ജ് പലകാര്യങ്ങളിലും കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും ചിറ്റയം ഗോപകുമാര്‍ ആരോപിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ചിറ്റയം ഗോപകുമാറിന് എതിരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എല്‍ഡിഎഫിന് പരാതി നല്‍കിയിരുന്നു. ഇത് തുടര്‍ന്നാണ് കെ പി ഉദയഭാനുവിന്‍റെ പ്രതികരണം.

also read: ജീവിതശൈലീ രോഗ നിര്‍ണയത്തിനും നിയന്ത്രണത്തിനുമായി 'ശൈലി ആപ്പ്' ; ഉടന്‍ പുറത്തിറക്കുമെന്ന് വീണ ജോര്‍ജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.