പത്തനംതിട്ട : സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പിആര്‍ പ്രദീപിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. സിപിഎം ഇലന്തൂര്‍ വല്യവട്ടത്തെ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു.
ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ഏരിയ കമ്മിറ്റി യോഗം വിളിച്ചിരുന്നു. പ്രദീപ്, യോഗത്തിനെത്തിയിരുന്നില്ല. സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : 1056 ദിശ