ETV Bharat / state

നിസാമുദ്ദീൻ മത സമ്മേളനം; പത്തനംതിട്ടയില്‍ നിന്ന് 17 പേര്‍ പങ്കെടുത്തു - നിരീക്ഷണത്തില്‍

നിസാമുദ്ദീനില്‍ നടന്ന മത സമ്മേളനത്തില്‍ പത്തനംതിട്ടയില്‍നിന്ന് 17 പേര്‍ പങ്കെടുത്തു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ജില്ലാ ഭരണകൂടം.

pathanamthitta  covid19  നിസാമുദീനില്‍ നടന്ന മത സമ്മേളനം  ഡോ.എം സലിം ഡല്‍ഹിയില്‍ മരിച്ചു  ശ്രവം പരിശോധനയ്ക്കായി അയച്ചു  നിരീക്ഷണത്തില്‍  കര്‍ശന നിയമനടപടി
നിസാമുദീനിൻ മത സമ്മേളനം; പത്തനംതിട്ടയില്‍നിന്ന് 17 പേര്‍ പങ്കെടുത്തു
author img

By

Published : Apr 1, 2020, 8:55 PM IST

പത്തനംതിട്ട: നിസാമുദ്ദീനില്‍ നടന്ന മത സമ്മേളനത്തില്‍ പത്തനംതിട്ടയില്‍ നിന്ന് 17 പേര്‍ പങ്കെടുത്തതായി ജില്ലാ ഭരണകൂടം. ഇവരില്‍ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഡോ.എം സലിം ഡല്‍ഹിയില്‍ മരിച്ചു. മൂന്നുപേര്‍ ഡല്‍ഹിയില്‍ ഹോം ഐസൊലേഷനിലാണ്. മൂന്നുപേര്‍ പത്തനംതിട്ട ജില്ലാ ആശുപത്രില്‍ ഐസൊലേഷനിലും ബാക്കിയുള്ള 10 പേര്‍ ഹോം ഐസൊലേഷനിലും കഴിയുകയാണ്. ഇവരില്‍ ഒന്‍പതുപേരുടെ ശ്രവം പരിശോധനയ്ക്കായി അയച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ജില്ലാ ഭരണകൂടം.

പത്തനംതിട്ട ജില്ലക്കാര്‍ക്കു പുറമെ, കോട്ടയം 11, ആലപ്പുഴ 5, തിരുവനന്തപുരം 2, കണ്ണൂര്‍ 1, തൃശൂര്‍ 1 എന്നിങ്ങനെ 20 പേരെയും കണ്ടെത്തിയിട്ടുണ്ട്. കേരള എക്‌സ്പ്രസ് ട്രെയിന്‍, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളിലാണ് ഇവര്‍ നാട്ടിലെത്തിയത്. വിവിധ ആശുപത്രികളിലായി 17 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

വിദേശത്ത് നിന്നും തിരിച്ചെത്തിയ 162 പേരെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 506 പേരേയും നിരീക്ഷണത്തില്‍ നിന്നും വിട്ടയച്ചു. ഇന്ന് ജില്ലയില്‍ നിന്നും 76 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 731 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

അതേസമയം ലോക്‌ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് 211 കേസുകളിലായി 210 പേരെ അറസ്റ്റ് ചെയ്തു. 177 വാഹനങ്ങള്‍ പിടിച്ചെടുത്തു. കൊവിഡ് 19 ലോക്‌ഡൗണുമായി ബന്ധപ്പെട്ട് ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും തടയുമെന്നും വളരെ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് വാഹനവുമായി നിരത്തില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.