പത്തനംതിട്ട: ജില്ലയില്‍ 177 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 167 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.
ഇന്ന് കൊവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 147 പേര്‍ രോഗമുക്തരായി. 4579 പേര്‍ രോഗികളായിട്ടുണ്ട്. 14016 പേര്‍ നിരീക്ഷണത്തിലാണ്. 2786 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.14 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.13 ശതമാനമാണ്.