പത്തനംതിട്ട: ജില്ലയിൽ ബുധനാഴ്ച ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂൺ 16ന് റഷ്യയിൽ നിന്നും എത്തിയ പത്തനംതിട്ട ചിറ്റാർ സ്വദേശിയായ 21 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം എറണാകുളം മെഡിക്കൽ കോളജിൽ പരിശോധനയ്ക്ക് വിധേയനാവുകയും രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ജില്ലയിൽ 100 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 96 പേർ ജില്ലയിലും, നാലു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 127 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3390 പേരും വിദേശത്തു നിന്നും തിരിച്ചെത്തിയ 1156 പേരും നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19
ജില്ലയിൽ 100 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 96 പേർ ജില്ലയിലും, നാലു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്