ETV Bharat / state

'സ്വന്തം കാലിൽ നില്‍ക്കാൻ' മറ്റുള്ളവരുടെ കാലുകളെ സുരക്ഷിതമാക്കിയവർക്കിത് ദുരിതകാലം

ലോക്ക് ഡൗണിന് മുമ്പ് ചെരുപ്പ് കുത്തിയും മറ്റും 700 രൂപയോളം ഉണ്ടാക്കിയിരുന്ന രാജമ്മ ഇന്ന് ജീവിതം തള്ളി നീക്കാൻ കഷ്ടപ്പെടുകയാണ്.

പത്തനംതിട്ട  ചെരുപ്പ് കുത്തി  പത്തനംതിട്ട വാർത്തകൾ  കൊവിഡ് വാർത്തകൾ  കൊവിഡ് ലോക്ക് ഡൗൺ  ലോക്ക് ഡൗൺ  covid lock down  pathanamthitta  starvation
സ്വന്തം കാലിൽ നിക്കാൻ മാറ്റുള്ളവരുടെ കാലിനെ സുരക്ഷിതമാക്കിയവർ പട്ടിണിയിലായിട്ട് മൂന്ന് മാസം
author img

By

Published : Jun 10, 2020, 10:16 AM IST

Updated : Jun 10, 2020, 10:42 AM IST

പത്തനംതിട്ട: മുപ്പത്തിയഞ്ച് വർഷമായി പത്തനംതിട്ട സിവിൽ സ്റ്റേഷന് മുൻപിൽ ചെരുപ്പ് കുത്തിയും കുടകൾ തയ്ച്ചും ജീവിക്കുന്ന രാജമ്മക്ക് കൊറോണക്കാലം നൽകുന്നത് ദുരിതകാലമാണ്. മറ്റുള്ളവന്‍റെ കാലിനെ സുരക്ഷിതമാക്കി സ്വന്തം കാലിൽ നിവർന്ന് നിൽക്കുവാൻ രാവിലെ ഈ ഫുട്പാത്തിൽ വന്നിരിക്കുന്നതാണ്.

'സ്വന്തം കാലിൽ നില്‍ക്കാൻ' മറ്റുള്ളവരുടെ കാലുകളെ സുരക്ഷിതമാക്കിയവർക്കിത് ദുരിതകാലം

മൂന്ന് മാസങ്ങൾക്ക് മുൻപ് രാവിലെ എത്തി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ 700 രൂപയോളം ചെരുപ്പ് കുത്തിയും കുടയും ബാഗുമൊക്കെ തയ്ച്ചുണ്ടാക്കുമായിരുന്നു. എന്നാലിപ്പോൾ ജീവിതം ആകെ മാറി. ദിനം പ്രതി 150 രൂപയിൽ താഴെയാണ് ഇവരുടെ വരുമാനം.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നെങ്കിലും സ്കൂളുകൾ തുറക്കാത്തതും നിരത്തിൽ ആളുകളില്ലാത്തതും ഇവർക്ക് വലിയ തിരിച്ചടിയായി. ജീവിതത്തിൽ പെട്ടെന്നുണ്ടായ പൂട്ട് പഴയതുപോലെ തുറക്കുന്നതും നോക്കി റോഡരികിലിരിക്കുകയാണിവർ.

Last Updated : Jun 10, 2020, 10:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.