പത്തനംതിട്ട: കുളനട ഗ്രാമ പഞ്ചായത്തിന്‍റെ പതിനാലാം വാർഡ് കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച് ജില്ല കലക്ടർ ഉത്തരവിറക്കി. ഏഴ് ദിവസത്തേക്കാണ് കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്. കക്കടയിൽ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഞ്ചാരപാതയിൽ കുളനട പഞ്ചായത്തിലെ സഹകരണ ആശുപത്രിയും, രോഗിയുടെ ബന്ധുവീടും, ബാർബർഷോപ്പും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കുളനട പഞ്ചായത്തിൽ നിലവിൽ 17 പേരെ പ്രൈമറി കോൺടാക്റ്റിൽ ഉൾപ്പെടുത്തി നിരീക്ഷിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച കക്കട സ്വദേശി രണ്ട് തവണ കുളനട സഹകരണ ആശുപത്രിയിൽ എത്തിയതായി സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ 12 ജീവനക്കാരെ പ്രൈമറി കോൺടാക്റ്റിൽ ഉൾപ്പെടുത്തി. ഇവർക്ക് കൊവിഡ് പരിശോധന നടത്തും. ആശുപത്രി അടച്ചിടാനും തീരുമാനമായി.
പത്തനംതിട്ടയില്‍ ഒരു കണ്ടെയിൻമെന്‍റ് സോണ്‍ കൂടി - Kulanada town
ഏഴ് ദിവസത്തേക്കാണ് കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്.