പത്തനംതിട്ട: ഫാസ്റ്റ് ഫുഡ് കടയുടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പെരിങ്ങരയിൽ 36 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. ആരോഗ്യ വിഭാഗത്തിന്‍റെയും ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തിൽ കട പ്രവർത്തിക്കുന്ന 11ാം വാർഡിലെ 160 വീടുകൾ സന്ദർശിച്ച് നടത്തിയ വിവര ശേഖരണത്തിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. സമ്പര്‍ക്ക പട്ടികയിലെ അഞ്ച് പേരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
ഫാസ്റ്റ് ഫുഡ് കടയിൽ നിന്നും ഭക്ഷണം കഴിച്ചവരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയുടേതടക്കം കൂടുതൽ പേരുടെ സ്രവം വരും ദിവസങ്ങളിൽ പരിശോധയ്ക്ക് എടുക്കും. സമ്പർക്കപ്പട്ടിക വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒമ്പത്, 10, 12 വാർഡുകളിലെ വീടുകൾ കേന്ദ്രികരിച്ച് വിവര ശേഖരണം നടത്തുമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചായത്തിലെ 11, 12 വാർഡുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുകയും. ഒമ്പ്ത്, 10 വാർഡുകൾ ഭാഗീകമായി അടക്കുകയും ചെയ്‌തിട്ടുണ്ട്.