ETV Bharat / state

കൊവിഡ് ബാധിതരുടെ വീടുകൾ അണുവിമുക്തമാക്കി

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്‍റെ റാന്നി ഐത്തലയിലെ വീടുകളാണ് അണുവിമുക്തമാക്കിയത്

pathanamthitta covid 19  covid 19  ranni italy families  ranni family  കൊവിഡ് 19  റാന്നി കുടുംബം  റാന്നി ഇറ്റലി കുടുംബം  സോഡിയം ഹൈപ്പോ ക്ലോറേറ്റ്  ആരോഗ്യവകുപ്പ്  അഗ്നിശമനസേന  പഴവങ്ങാടി പിഎച്ച്സി  പത്തനംതിട്ട ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍
കൊവിഡ് ബാധിതരുടെ വീടുകൾ അണുവിമുക്തമാക്കി
author img

By

Published : Mar 29, 2020, 7:14 PM IST

പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌ത റാന്നി ഐത്തലയിലെ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം താമസിച്ച രണ്ട് വീടുകള്‍ അണുവിമുക്തമാക്കി. അഗ്നിശമനസേനയുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വീടുകള്‍ക്ക് അകത്തും പരിസരത്തും സോഡിയം ഹൈപ്പോ ക്ലോറേറ്റിന്‍റെ നേര്‍പ്പിച്ച ലായനി സ്‌പ്രേ ചെയ്‌തു. കുടുംബാംഗങ്ങള്‍ സ്‌പര്‍ശിക്കാനിടയുള്ള വീടിന്‍റെയും പരിസരത്തെയും എല്ലാ വസ്‌തുക്കളിലും അണുനാശിനി തളിച്ചു. ഇവര്‍ ഉപയോഗിച്ചിരുന്ന ബെഡ്ഷീറ്റ്, കസേര പോലെയുള്ളവ സുരക്ഷിതമായി വീടിന് പുറത്തുകൊണ്ടുവന്ന് അണുനാശിനി തളിച്ചു.

കൊവിഡ് ബാധിതരുടെ വീടുകൾ അണുവിമുക്തമാക്കി

പഴവങ്ങാടി പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.അബിത മോള്‍, ഡോ.എബിന്‍ മാത്യു, ഹെല്‍ത്ത് ഇന്‍പെക്‌ടര്‍ വിനോദ്‌ കുമാര്‍ തുടങ്ങിയവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പത്തനംതിട്ട ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ്‌ കുമാര്‍, റാന്നി ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ ഓമനക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്ത് പേരടങ്ങുന്ന സംഘമാണ് അണുനാശിനി സ്‌പ്രേ ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.