പത്തനംതിട്ട: ശബരിമലയിലെ പതിനെട്ടാംപടിയ്ക്ക് മുകളിലെ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മാണത്തിന് തുടക്കമായി. ഉഷഃപൂജയ്ക്ക് ശേഷം ദേവന്‍റെ അനുമതി വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്തഗോപന്‍ പതിനെട്ടാം പടിക്കലെത്തി നിലവിളക്ക് കൊളുത്തി നിര്‍മാണത്തിന് തുടക്കം കുറിച്ചു. ആവശ്യമുള്ളപ്പോള്‍ മേല്‍ക്കൂരയായും അല്ലാത്ത സമയം ഇരുവശങ്ങളിലേക്ക് മടക്കി വയ്ക്കാവുന്ന വിധത്തിലുമാണ് മേല്‍ക്കൂര രൂപകല്‍പന ചെയ്തിരിക്കുന്നത്.
മേല്‍ക്കൂര നിര്‍മാണത്തിന് കോടതിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഹൈഡ്രോളിക് മേല്‍ക്കൂര നിർമാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ പടിപൂജക്ക് മഴ തടസമാകുന്നത് ഒഴിവാകും.
also read: ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക് ; ചാവല്ലൂർപൊറ്റ പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്