ETV Bharat / state

പത്തനംതിട്ടയില്‍ അവലോകനയോഗം ചേര്‍ന്നു; കൊവിഡ് കെയര്‍ സെന്‍ററുകളുടെ സജ്ജീകരണങ്ങള്‍ വിലയിരുത്തി - latest pb nooh

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ മണ്ഡലത്തിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തിലാണ് ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ചത്.

പത്തനംതിട്ടയില്‍ കൊവിഡ് കെയര്‍ സെന്‍ററുകളുടെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗ ചേര്‍ന്നു  latest pb nooh  latest pathanamthitta
പത്തനംതിട്ടയില്‍ കൊവിഡ് കെയര്‍ സെന്‍ററുകളുടെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗ ചേര്‍ന്നു
author img

By

Published : May 12, 2020, 1:27 PM IST

പത്തനംതിട്ട: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിലെ വാര്‍ഡുതല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല നിയോജക മണ്ഡലത്തിലെ കൊവിഡ് കെയര്‍ സെന്‍ററുകളുടെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ തിരുവല്ല റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ മണ്ഡലത്തിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തിലാണ് ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ചത്. ഒരു വിധത്തിലുള്ള ക്വാറന്‍റെന്‍ ലംഘനവും അനുവദിക്കില്ല. പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും കൂടുതല്‍ കൊവിഡ് കെയര്‍ സെന്‍ററുകള്‍ കണ്ടെത്താന്‍ ശ്രമിക്കണം. കൊവിഡ് കെയര്‍ സെന്‍ററുകളില്‍ എല്ലാ സജ്ജീകരണങ്ങളും ഉണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. പഞ്ചായത്ത്‌ തലത്തില്‍ കൊവിഡ് കെയര്‍ സെന്‍ററുകള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ തൊട്ടടുത്ത പഞ്ചായത്തുമായോ മുനിസിപ്പാലിറ്റിയുമായോ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും എംഎല്‍എ പറഞ്ഞു.

ഇതര സംസ്ഥാനത്തു നിന്നും എത്തുന്നവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് പറഞ്ഞു. വീടുകളില്‍ അതിനുള്ള സാഹചര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സെന്‍ററുകളില്‍ നിരീക്ഷണത്തില്‍ കഴിയാം. വീടുകളില്‍ കഴിയുന്നവര്‍ സമ്മതപത്രം നല്‍കുകയും ക്വാറന്‍റൈന്‍ ചട്ടങ്ങള്‍ പാലിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി ഇടപെടാന്‍ പാടില്ല. നാട്ടിലേക്ക് വരുന്ന ആളുകള്‍ നേരിട്ട് നിരീക്ഷണ കേന്ദ്രങ്ങളിലേക്കോ വീടുകളിലേക്കോ എത്തുന്നുണ്ടെന്ന് അതത് പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഉറപ്പുവരുത്തണം. ജനപ്രതിനിധികളുടെ പൂര്‍ണ സഹകരണം ഇതിനാവശ്യമാണെന്നും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

സാമൂഹിക അകലം പാലിച്ചു ചേര്‍ന്ന യോഗത്തില്‍ തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയല്‍, തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആര്‍ ജയകുമാര്‍, എന്‍എച്ച്എം ഡിപിഎം ഡോ എബി സുഷന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ഡിവൈഎസ്‌പി സിഐമാര്‍, തിരുവല്ല, മല്ലപ്പള്ളി തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.