ETV Bharat / state

ശബരിമലയില്‍ കളക്‌ടറുടെ പരിശോധന; മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ ഭരണകൂടം - പത്തനംതിട്ട കളക്‌ടര്‍

District Collector Assess The Arrangements At Sabarimala: സിന്നിധാനത്തും പരിസര പ്രദേശങ്ങളിലും മാത്രമല്ല സമീപത്തെ ഹോട്ടലുകള്‍, ആശുപത്രികള്‍, അരവണ- അപ്പം കൗണ്ടറുകള്‍ എന്നിവിടങ്ങളിലും കളക്‌ടറും സംഘവും പരിശോധന നടത്തി.

pta sabarimala  collector assess  സന്നിധാനത്ത് തിരക്ക്  പത്തനംതിട്ട കളക്‌ടര്‍  ഒരുക്കങ്ങള്‍ ശബരിമല
District Collector Assess The Arrangements At Sabarimala
author img

By ETV Bharat Kerala Team

Published : Jan 3, 2024, 10:28 PM IST

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നോടിയായി പത്തനംതിട്ട ജില്ലാ കലക്‌ടര്‍ എ ഷിബുവിന്‍റെ നേതൃത്വത്തിൽ സന്നിധാനത്ത് പരിശോധന നടത്തി. ഹോട്ടലുകൾ, ആശുപത്രികൾ, അരവണ - അപ്പം നിർമ്മാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കലക്‌ടര്‍ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയത്(District Collector Assess The Arrangements At Sabarimala).

ഇവിടുത്തെ ശുചിത്വം,ഭക്തർക്കൊരുക്കുന്ന സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ഹോട്ടലുകളിൽ അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഭക്തർക്ക് വ്യക്തമാകും വിധം വിലവിവര പട്ടിക പ്രദർശിപ്പിക്കാനും ന്യായ വില മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും കലക്‌ടര്‍ കർശന നിർദേശം നൽകി. അതിനോടൊപ്പം കൂടുതൽ ജോലിക്കാരെ നിർത്തി ഭക്തർക്ക് സൗകര്യം ഒരുക്കാനും ഹോട്ടലുകൾക്ക് നിർദേശം നൽകി.

സർക്കാർ ആശുപത്രി സന്ദർശിച്ച കലക്‌ടര്‍ തകരാറിലായ മെത്തകൾ ഉടൻ തന്നെ മാറ്റാന്‍ നിർദേശം നൽകി. ഡ്യൂട്ടി മജിസ്ട്രേറ്റ് സുമീതൻ പിള്ള, ഡെപ്യൂട്ടി തഹസിൽദാർമാരായ ബി പ്രദീപ്, സുനിൽ കുമാർ, സീനിയർ ക്ലർക്ക് സുമേഷ് എന്നിവരടങ്ങുന്ന റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡും കലക്‌ടററോടൊപ്പം പരിശോധനയിൽ പങ്കെടുത്തു.

തുടർന്ന് ജില്ലാ കലക്‌ടര്‍ വിവിധ വകുപ്പുദ്യോഗസ്ഥരുമായി ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി വിവരങ്ങൾ ആരാഞ്ഞു. കെ എസ്‌ ഇ ബി, ആരോഗ്യ വിഭാഗം, ദേവസ്വം, അഗ്നി രക്ഷാസേന, ഫോറസ്റ്റ്, പൊലീസ്, എൻ ഡി ആർ എഫ് പ്രതിനിധികൾ മകരവിളക്ക് മുന്നൊരുക്കം സംബന്ധിച്ച കാര്യങ്ങൾ കലക്ടറെ ധരിപ്പിച്ചു. ജില്ലാ കലക്ടർ എ ഷിബുവിനൊപ്പം ശബരിമല എ ഡി എം സൂരജ് ഷാജി, ഡ്യൂട്ടി മജിസ്ട്രേട്ട് ആർ സുമീതൻ പിള്ള എന്നിവരും യോഗത്തിൽ പങ്കെടുത്തു.രാവിലെ നടന്ന അവലോകന ശേഷത്തിനു ശേഷം ശബരിമല എ ഡി എം സൂരജ് ഷാജിയുടെ നേതൃത്വത്തിൽ ഏഴു പേരടങ്ങുന്ന രണ്ടു ടീം സന്നിധാന പരിസരങ്ങളിൽ സംയുക്ത സ്ക്വാഡ് പരിശോധന നടത്തിയിരുന്നു.

ശബരിമലയിൽ അഭൂതപൂർവ്വമായ തിരക്ക്: മകരവിളക്കുൽസവ തീർത്ഥാടനത്തിൽ ശബരിമലയിൽ അഭൂതപൂർവ്വമായ തിരക്ക്. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചശേഷം ഡിസംബർ 30 ന് മകരവിളക്കുൽസവത്തിന് നട തുറന്നതോടെ ജനുവരി 3 ചൊവ്വ വൈകീട്ട് 5 മണി വരെ മലചവുട്ടിയത് 3,83,268 പേർ. ജനുവരി ഒന്നിനാണ് ഏറ്റവുമധികം തീർത്ഥാടകർ സന്നിധാനത്തെത്തിയതെന്നാണ് എമർജൻസി ഓപ്പറേഷൻ സെന്‍ററില്‍ നിന്നുള്ള കണക്കുകൾ വ്യക്തമാകുന്നത്.

1,0,1789 പേർ. ജനുവരി രണ്ടിന് 1,0,0372 പേർ തീർത്ഥാടകരായെത്തി. ജനുവരി 3 ന് 5 വരെ 59,143പേർ മല ചവുട്ടി. മണ്ഡലകാലം തുടങ്ങി ജനുവരി 3 ന് അഞ്ച് മണി വരെ 33,71,695 പേർ സന്നിധാനത്തെത്തിയതായാണ് എമർജൻസി ഓപ്പറേഷൻ സെന്‍ററിലെ കണക്കുകൾ. ജനുവരി രണ്ടിന് കാനനപാത കരിമല വഴി 19912 പേരും പുല്ലുമേട് വഴി 3291 പേരും സന്നിധാനത്തെത്തി.

80000 പേർ വെർച്വൽ ബുക്കിംഗ് വഴിയും 8486 പേർ സ്പോട്ട്ബുക്കിംഗ് വഴിയും മലചവിട്ടി. ജനുവരി മൂന്നിന് അഞ്ച് മണി വരെ 1890 പേരാണ് പുല്ല് മേട് വഴി സന്നിധാനത്തെത്തിയത്. തിരക്കേറിയതോടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തീർത്ഥാടകർക്കുള്ള ഔഷധ കുടിവെള്ളം, ആരോഗ്യ സുരക്ഷാ പരിചരണ സംവിധാനങ്ങൾ, മുന്നറിയിപ്പുകൾ, എന്നിവയുമായി ദേവസ്വം ബോർഡും മറ്റ് വകുപ്പുകളും കർമ നിരതരായി രംഗത്തുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.