ETV Bharat / state

ഓർത്തഡോക്‌സ് സഭ വൈദികന്‍ ബിജെപിയിൽ ചേർന്നു; ഒപ്പം 47കുടുംബങ്ങളും

author img

By ETV Bharat Kerala Team

Published : Dec 30, 2023, 5:41 PM IST

Christian Orthodox Priest Join Bjp: കേരള ബിജിപിക്ക് പുതുവര്‍ഷ സമ്മാനമാണ് ഓത്തഡോക്‌സ് വൈദികന്‍റെ രാഷ്ട്രീയ മാറ്റം. വൈദികന്‍ ഷൈജു കുര്യന്‍ മാത്രമല്ല, അദ്ദേഹത്തോടൊപ്പം 47 കുടുംബങ്ങളും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംഘടിപ്പിക്കുന്ന സ്നേഹയാത്രയുടെ വിജയമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നതാണ് ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്ന സംഭവം.

priest join bjp  orthodox priests join bjp  christian priest join bjp വികാരി ബിജെപിയില്‍  വികാരിയച്ചന്‍ ബിജെപില്‍
Christian Orthodox Cathedral Secretary Priest Join Bjp

പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാദർ ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 കുടുംബങ്ങളും അംഗത്വം എടുത്തു(Christian orthodox cathedral secretary priest join bjp). പത്തനംതിട്ടയില്‍ എൻ ഡി എ സംഘടിപ്പിച്ച ക്രിസ്‌മസ് സ്നേഹ സംഗമത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പുതിയ അംഗംങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ക്രിസ്‌മസ് സ്നേഹ സം​ഗമം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. ചടങ്ങില്‍ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തി.

രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ പങ്കെടക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് തീരുമാനമെടുക്കാന്‍ കഴിയാത്തത് നാട്ടിലെ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാനാവാത്തത് കൊണ്ടാണ്. ഇതിലൂടെ ഭൂരിപക്ഷസമുദായത്തെ അവഹേളിക്കുകയാണ് അവര്‍ ചെയ്‌തിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ മാത്രമല്ല ഈ രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുമുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അയോധ്യ കൊണ്ട് മാത്രമല്ല മുൻപും മോദി അധികാരത്തിൽ വന്നത്. വികസനം പറഞ്ഞാണ് വോട്ട് തേടുന്നത്. രാമക്ഷേത്രം മാത്രം ചർച്ച ചെയ്യാൻ ചിലർ ശ്രമിക്കുന്നു. രാമക്ഷേത്ര നിർമ്മാണം കഴിഞ്ഞാൽ ഉടൻ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രചരിപ്പിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

'രാജ്യത്തിന്റെ വികസനം നമ്മുടെ വികസനമാണെന്ന ബോദ്ധ്യത്തോടെ, മോദിജി എന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴില്‍ അണിനിരക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ഫാദർ ഷെെജു കുര്യൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.