ETV Bharat / state

ചിറ്റാറിലെ യുവാവിന്‍റെ മരണം ; അന്വേഷണം സി ബ്രാഞ്ചിന്

വനത്തിൽ സ്ഥാപിച്ച ക്യാമറ കേടുവന്ന സംഭവത്തിലാണ് യുവാവിനെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ചെന്നാണ് വനപാലകർ പറയുന്നത്.

chittar death  death news  pathanamthitta news  പത്തനംതിട്ട വാര്‍ത്തകള്‍  കെജി സൈമണ്‍  ചിറ്റാര്‍ മരണം  ഫോറസ്‌റ്റ് വകുപ്പ്
ചിറ്റാറിലെ യുവാവിന്‍റെ മരണം ; അന്വേഷണം സി ബ്രാഞ്ചിന്
author img

By

Published : Jul 30, 2020, 8:51 PM IST

പത്തനംതിട്ട: ചിറ്റാർ കുടപ്പന കുളത്ത് യുവാവ് വീടിന് സമീപത്തെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഫലപ്രദവും വേഗത്തിലുമുള്ള അന്വേഷണം ഉറപ്പാക്കാൻ സി ബ്രാഞ്ചിനെ ഏൽപ്പിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. സി ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ ചുമതല വഹിക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ആർ. പ്രദീപ് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. വനത്തിൽ സ്ഥാപിച്ച ക്യാമറ കേടുവന്ന സംഭവത്തിലാണ് യുവാവിനെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ചെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ ഭർത്താവിനെ അപായപ്പെടുത്തി കിണറ്റിൽ തള്ളിയതാണെന്ന് ആരോപിച്ച് ഭാര്യ രംഗത്തെത്തിയിരുന്നു. തുടർന്ന് ചിറ്റാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണം സംബന്ധിച്ച് സംശയം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം സി ബ്രാഞ്ച് നടത്തുന്നതെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.