പത്തനംതിട്ട: ഉൾവനത്തിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും കരുതലേകാന്‍ മെഡിക്കൽ സംഘമെത്തി. നടപ്പാത പോലുമില്ലാത്ത ശബരിമല വനത്തില്‍ എത്തിയാണ് ചികിത്സ നൽകിയത്. തനു, സന്ധ്യ ദമ്പതികൾക്ക് പെൺകുഞ്ഞാണ് പിറന്നത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്‌ടര്‍ പറഞ്ഞു. മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ഇവർ ചാലക്കയം വനമേഖലയിലാണ് താമസിക്കുന്നത്. ജില്ല മെഡിക്കൽ ഓഫീസർ ഡോക്‌ടർ ലക്ഷ്‌മി ആർ പണിക്കർ, സ്റ്റാഫ് നഴ്‌സ് ബിന്ദു, ഡ്രൈവർ വൈശാഖ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ വൈസ് ചെയർമാൻ സുബിൻ വർഗീസ്, എസ് ടി പ്രൊമോട്ടർ രതീഷ് എന്നിവർ സ്ഥലത്തെത്തി. റാന്നി സിഎച്ച്‌സിയില്‍ വിവരം അറിയിച്ച ശേഷമാണ് മെഡിക്കല്‍ സംഘം മടങ്ങിയത്.
also read: ഇന്ധനം തീര്‍ന്ന് വഴിയിലായ കാറില്‍ പ്രസവിച്ച യുവതിക്ക് പൊലീസ് തുണയായി
also read: കരാർ ജീവനക്കാർക്ക് നിയമന കാലയളവ് നോക്കാതെ പ്രസവ അവധി
also read: കൊവിഡ് ബാധിച്ച ഗർഭിണി ആൺകുഞ്ഞിന് ജന്മം നൽകി; അമ്മയും കുഞ്ഞും സുരക്ഷിതം