ETV Bharat / state

ആറന്മുള ഭഗവാന് പാളത്തൈരുമായി ചേനപ്പാടി കരക്കാരെത്തി - ചേനപ്പാടി കര

അഷ്‌ടമിരോഹിണി നാളിൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്കായി വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയിൽ കോട്ടയം ചേനപ്പാടി കരയിൽ നിന്നുള്ള പാളത്തൈര് ഒഴിച്ച് കൂടാനാവാത്ത വിഭവമാണ്

ആറൻമുള ഭഗവാന് പാളത്തൈരുമായി ചേനപ്പാടി കരക്കാരെത്തി
author img

By

Published : Aug 22, 2019, 9:34 PM IST

പത്തനംതിട്ട: ആറന്മുള ഭഗവാന്‍റെ പിറന്നാൾ സദ്യക്കായുള്ള പാളത്തൈരുമായി ചേനപ്പാടി കരക്കാർ ആറൻമുളയിലെത്തി. പതിവുപോലെ ചേനപ്പാടിയില്‍ നിന്നുള്ള പാളത്തൈര് കരക്കാരുടെ നേതൃത്വത്തിൽ ഘോഷയാത്രയായാണ് എത്തിച്ചത്. കരയിലെ വീടുകളിൽ നിന്ന് വ്രതനിഷ്‌ഠയോടെ പാളകളിൽ എത്തിച്ച 100 ലിറ്ററോളം തൈരും വാഴുർ തീർഥപാദാശ്രമത്തിലെ ഗോശാലയിൽ നിന്നു 1300 ലിറ്റർ തൈരും ഉൾപ്പടെ 1400 ലിറ്റർ തൈരാണ് ഇവിടെ എത്തിച്ചത്. വാഴുർ തീർഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡ ധ്വജ തീർഥപാദരുടെ നേത്യത്വത്തിലാണ് തൈര് ഭഗവാന് സമർപ്പിച്ചത്. അഷ്‌ടമിരോഹിണി നാളിൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്കായി വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയിൽ കോട്ടയം ചേനപ്പാടി കരയിൽ നിന്നുള്ള പാളത്തൈര് ഒഴിച്ച് കൂടാനാവാത്ത വിഭവമാണ്. വള്ളസദ്യയിൽ ചേനപ്പാടി കേളുച്ചാരുടെ പാളത്തൈര് കരക്കാർ പാടി ചോദിക്കുന്നത് പതിവാണ്.

Intro:ആറൻമുള ഭഗവാന്റെ പിറന്നാൾ സദ്യക്കായുള്ള പാളത്തൈരുമായി ചേനപ്പാടി കരക്കാർ ആറൻമുളയിലെത്തി.വാഴുർ തീർത്ഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡ ധ്വജ തീർത്ഥപാദരുടെ നേത്യത്വത്തിലാണ് തൈര് എത്തിച്ച് ഭഗവാന് സമർപ്പിച്ചത്.Body:അഷ്ടമിരോഹിണി നാളിൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്കായി വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയിൽ കോട്ടയം ചേനപ്പാടി കരയിൽ നിന്നുള്ള പാളത്തൈര് ഒഴിച്ച് കൂടാനാവാത്ത വിഭവമാണ്.വള്ളസദ്യയിൽ ചേനപ്പാടി കേളുച്ചാരുടെ പാളത്തൈര് കരക്കാർ പാടി ചോദിക്കുന്നത് പതിവാണ്. പതിവ് പോലെ ഇത്തവണയും ചേനപ്പാടി കരയിൽ നിന്നുള്ള പാളത്തൈര് കരക്കാരുടെ നേതൃത്വത്തിൽ ഘോഷയാത്രയായി ആറൻമുളയിലെത്തിച്ചു.

വാഴുർ തീർത്ഥ പാദാശ്രമത്തിലെ മുഖ്യ കാര്യദർശി ഗരുഡധ്വജ തീർത്ഥപാദ സ്വാമികളുടെ നേത്യത്വത്തിലാണ് തൈര് ആറൻമുളയിലെത്തിച്ച് ഭഗവാന് സമർപ്പിച്ചത്. ചേനപ്പാടി കരയിലെ വീടുകളിൽ നിന്ന് വ്രതനിഷ്ഠയോടെ പാളകളിൽ എത്തിച്ച 100 ലിറ്ററോളം തൈരും വാഴുർ തീർത്ഥപാദാശ്രമത്തിലെ ഗോശാലയിൽ നിന്നു 1300 ലിറ്റർ തൈരും ഉൾപ്പടെ 1400 ലിറ്റർ തൈരാണ് ഇവിടെ എത്തിച്ചത്.Conclusion:null
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.