പത്തനംതിട്ട: ശബരിമല ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്‍റെ സി.സി.ടി.വി ക്യാമറ വലയത്തില്‍. തീര്‍ഥാടകരുടെയും ക്ഷേത്രത്തിന്‍റെയും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 ക്യാമറകളാണ് സ്ഥാപിച്ചത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലാണ് നിരീക്ഷണം.
AR Premkumar Crime Branch SP Sannidhanam Control Room Charge സന്നിധാനത്തെ കണ്‍ട്രോള്‍ റൂം മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസറും ക്രൈം ബ്രാഞ്ച് എസ്.പിയുമായ എ.ആര്‍ പ്രേംകുമാറിനാണ്. നിരീക്ഷണ ക്യാമറകളുടെ പ്രധാന കണ്‍ട്രോള്‍ റൂം പമ്പയിലാണ്. കെല്‍ട്രോണാണ് സി.സി.ടി.വി സ്ഥാപിച്ചത്. മൃഗങ്ങളുടെ സാന്നിധ്യം, മറ്റ് സുരക്ഷാ വിലയിരുത്തലുകള്‍ നടത്തുക എന്നിവയും സി.സി.ടി.വി ക്യമാറകള്‍ സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നു.
ദേവസ്വം വിജിലന്‍സിന്‍റെ 75 സി.സി.ടി.വി ക്യാമറകള്‍
സുരക്ഷയുടെ ഭാഗമായി ബോംബ് സ്‌ക്വാഡ്, മെറ്റല്‍ ഡിറ്റക്‌ടര്‍, എക്സ്റേ സ്‌കാനര്‍ തുടങ്ങിയ പരിശോധനകള്‍ നടപ്പന്തല്‍, വാവര്‍നട, വടക്കേനട തുടങ്ങിയടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡിന്‍റെ ടീം ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിവരുന്നു. പൊലീസ് നിരീക്ഷണ ക്യമാറ കൂടാതെ വിവിധ ഇടങ്ങളിലായി ദേവസ്വം വിജിലന്‍സ് 75 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പൊലീസിന്‍റെ സി.സി.ടി.വി ക്യാമറകള്‍ ശ്രീകോവില്‍, നടപ്പന്തല്‍, അപ്പം - അരവണ കൗണ്ടര്‍, മരക്കൂട്ടം, പമ്പ, പമ്പ കെ.എസ്.ആര്‍.ടി.സി തുടങ്ങിയ ഇടങ്ങളിലും ഉണ്ട്. പരമ്പരാഗത പാതയില്‍ നീലിമല ഭാഗത്തും, അപ്പാച്ചിമേട്, ശബരീപീഠം തുടങ്ങിയ ഇടങ്ങളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ALSO READ: കാസര്‍കോട്ടെ ക്രൂര റാഗിങ്, കടുത്ത നടപടിയുമായി സര്‍ക്കാര്‍: Kasargod Ragging