ETV Bharat / state

കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പ് - Caution Against Covid Violators

ലോക്ക് ഡൗൺ ലംഘിച്ചതിന് വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിൽ 80 കേസുകളിലായി 81 പേരെ അറസ്റ്റ് ചെയ്യുകയും 26 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു .

കൊവിഡ് നിയന്ത്രണം  കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പ്  Covid Violators  Caution Against Covid Violators  കൊവിഡ്
കൊവിഡ്
author img

By

Published : Jun 26, 2020, 11:59 PM IST

പത്തനംതിട്ട: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ഇനി ബോധവൽക്കരണം ഇല്ലെന്നും അറസ്റ്റ് ചെയ്ത് പിഴ ഈടാക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ. ജി. സൈമൺ പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗൺ അഞ്ചാം ഘട്ടം തുടരുമ്പോഴും പലരും ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നു. രോഗബാധ കൂടുന്ന സാഹചര്യത്തിൽ ആളുകൾ സൂക്ഷ്മത പുലർത്തുകയും നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്യാതെ വന്നാൽ സമൂഹ വ്യാപനത്തിലേക്ക് കാര്യങ്ങൾകടക്കും. അതിനാൽ ലംഘനങ്ങൾക്കെതിരെ പൊലീസ് നടപടി എടുക്കേണ്ടി വരും.

ഇത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കഴിഞ്ഞദിവസം കീഴ്വായ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വാറന്‍റൈൻ ലംഘിച്ചതിന് ഒരാൾക്കെതിരെ കേസ് എടുത്തിരുന്നു. ലോക്ക് ഡൗൺ ലംഘിച്ചതിന് വ്യാഴഴ്ച ജില്ലയിൽ 80 കേസുകളിലായി 81 പേരെ അറസ്റ്റ് ചെയ്യുകയും 26 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ധരിക്കാത്ത 96 പേർക്കെതിരെ നോട്ടീസ് നൽകിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.