ETV Bharat / state

രഹ്നാ ഫാത്തിമയ്ക്കെതിരെ വീണ്ടും കേസ് - പത്തനംതിട്ട

സ്വന്തം നഗ്ന ശരീരം മക്കൾക്ക് ചിത്രം വരക്കാൻ വിട്ടു നൽകിയ രഹ്നാ ഫാത്തിമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപിച്ചതിനാണ് കേസ്

case against rehana fathima  rehana fathima  pathanamthitta  പത്തനംതിട്ട  തിരുവല്ല
രഹ്നാ ഫാത്തിമയ്ക്കെതിരെ വീണ്ടും കേസ്
author img

By

Published : Jun 23, 2020, 6:59 PM IST

പത്തനംതിട്ട : സ്വന്തം നഗ്ന ശരീരം മക്കൾക്ക് ചിത്രം വരക്കാൻ വിട്ടു നൽകിയ രഹ്നാ ഫാത്തിമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെ രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല ബാറിലെ പ്രമുഖ അഭിഭാഷകനും ബി ജെ പി ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ഏ വി അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്. ജുവനൈയിൽ ജസ്റ്റിസ് ആക്‌ട് പ്രകാരവും ഐ റ്റി ആക്‌ട് പ്രകാരവുമാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കുന്നതെന്ന് തിരുവല്ല ഡിവൈ എസ് പി ടി രാജപ്പൻ പറഞ്ഞു. 'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെയാണ് തന്‍റെ നഗ്ന മേനിയിൽ ചിത്രം വരയ്ക്കുന്ന മക്കളുടെ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ രഹ്ന സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

സ്‌ത്രീ ശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്‌ട്രീയ പ്രവർത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പിൽ രഹ്ന അവകാശപ്പെടുന്നുണ്ട്. നഗ്നതയെക്കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാൻ പോലും സാധിക്കാത്ത വിധം സ്‌ത്രീകളുടെ നാവിന് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഈ സമൂഹത്തിൽ ഇത്തരം ധീരമായ പ്രവർത്തികൾ കാലഘട്ടത്തിന്‍റെ ആവശ്യം കൂടിയാണെന്നും രഹ്ന കുറിപ്പിൽ പറയുന്നു.

ശബരിമല യുവതി പ്രവേശന വിധിയെ തുടർന്ന് ശബരിമല ദർശനത്തിനായി വൻ പൊലീസ് സന്നാഹത്തിന്‍റെ അകമ്പടിയോടെ പമ്പയിൽ നിന്നും വലിയ നടപ്പന്തൽ വരെ എത്തുകയും ഭക്തരുടെ അതി ശക്തമായ എതിർപ്പുകളെ തുടർന്ന് രഹ്നയ്ക്ക് തിരിച്ചിറങ്ങേണ്ടതായും വന്നിരുന്നു. ആ സംഭവത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം രൂക്ഷമായ വിമർശനങ്ങളായിരുന്നു രഹ്നയ്ക്കെതിരെ ഉയർന്നത്. ബി എസ് എൻ എൽ ജീവനക്കാരിയായിരിക്കെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രഹ്ന ഉയർത്തിയ വിവാദങ്ങൾ സ്ഥാപനത്തിന്റെ സൽ പേരിനെ ദോഷകരമായി ബാധിച്ചുവെന്ന് ആരോപിച്ച് രണ്ട് മാസം മുമ്പ് ബി എസ് എൻ എൽ രഹ്നയെ സർവ്വിസിൽ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.

കേവലം പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം പ്രവണതകൾ സമൂഹത്തിൽ മൂല്യച്ചുതിക്ക് ഇടയാക്കുമെന്നും അതിനാലാണ് പരാതി നൽകിയതെന്ന് അരുൺ പ്രകാശ് പറഞ്ഞു. ജുവനൈയിൽ ജസ്റ്റിസ് ആക്‌ട് പ്രകാരവും ഐ റ്റി ആക്‌ട് പ്രകാരവുമാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കുന്നതെന്ന് തിരുവല്ല ഡിവൈ എസ് പി ടി രാജപ്പൻ പറഞ്ഞു. നടപടിയെടുക്കുന്നതിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചാൽ തുടർ നടപടികൾക്കായി കോടതിയെ സമീപിക്കുമെന്നും അഡ്വ. അരുൺ പ്രകാശ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.