ETV Bharat / state

കൊറോണക്കെതിരെ കാർട്ടൂൺ ബോധവൽക്കരണം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ സഹകരണത്തോടെയായിരുന്നു പ്രദർശനം

Cartoon Awareness Against Corona  Cartoon Awareness  കാർട്ടൂൺ ബോധവൽക്കരണം  കൊറോണക്കെതിരെ കാർട്ടൂൺ  കാർട്ടൂൺ കൊറോണ
കൊറോണക്കെതിരെ കാർട്ടൂൺ
author img

By

Published : Feb 6, 2020, 11:48 PM IST

പത്തനംതിട്ട: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ വ്യത്യസ്‌ത പ്രചാരണവുമായി പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു. കാര്‍ട്ടൂണുകളും പോസ്റ്ററുകളും ഒരുക്കിയാണ് രോഗപ്രതിരോധത്തിന്‍റെ ആശയങ്ങള്‍ പൊതുജനങ്ങൾക്കായി ഷാജി മാത്യു രൂപകല്‍പ്പന ചെയ്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ സഹകരണത്തോടെ പത്തനംതിട്ടക്കടുത്ത് മേക്കൊഴൂരിലായിരുന്നു പ്രദർശനം.

കാഴ്ചക്കാരെ സ്വയം ചിന്തിപ്പിക്കുന്ന വിധമാണ് പോസ്റ്ററുകളും കാര്‍ട്ടൂണുകളും തയ്യാറാക്കിയിട്ടുള്ളത്. കൊറോണ രോഗത്തെ സംബന്ധിച്ച മുന്‍കരുതല്‍ നടപടി എടുക്കുവാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം രോഗം സംബന്ധിച്ച ശാസ്ത്രീയമായ അവബോധം ഉളവാക്കുന്ന രചനകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രോഗലക്ഷണങ്ങളെയും രോഗപ്രതിരോധത്തിനുള്ള വഴികളെയും ലളിതമായ ആശയങ്ങളായി അവതരിപ്പിച്ചുവെന്ന് കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്‌ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ്ജ് മാമന്‍ കൊണ്ടൂര്‍ പറഞ്ഞു.

Intro:അടിമാലി ടൗണില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാന്‍ അടിമാലി പോലീസ് നടപടി സ്വീകരിക്കുന്നു.ഇതിന്റെ ഭാഗമായുള്ള ആലോചനായോഗം അടിമാലിയില്‍ നടന്നു.സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ടൗണുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമായാണ് അടിമാലിയിലും ആലോചനാ യോഗം നടന്നത്.Body:അടിമാലി ടൗണില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കണമെന്ന പൊതുജനത്തിന്റെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.എന്നാല്‍ അക്കാര്യത്തില്‍ കാര്യമായ പുരോഗതി ഇതുവരെ കൈകൊണ്ടിട്ടില്ല.ഈ സാഹചര്യത്തിലാണ് ടൗണില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് അടിമാലി പോലീസ് മുന്‍കൈ സ്വീകരിച്ചിട്ടുള്ളത്.നടപടിക്രമങ്ങളുടെ ഭാഗമായുള്ള പ്രാരംഭഘട്ട ആലോചനാ യോഗം അടിമാലിയില്‍ നടന്നു.സബ് ഇന്‍സ്‌പെക്ടര്‍ അബ്ബാസ് റാവുത്തര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ പോലീസ് ഉദ്യോഗസ്ഥര്‍,വ്യാപാരി വ്യവസായി പ്രതിനിധികള്‍,പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബൈറ്റ്

ദീപാ രാജീവ്
പ്രസിഡൻ്റ് അടിമാലിConclusion:സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ടൗണുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമായാണ് അടിമാലിയിലും ആലോചനാ യോഗം സംഘടിപ്പിച്ചത്.എത്ര ക്യാമറകള്‍ സ്ഥാപിക്കണം,ക്യാമറകള്‍ സ്ഥാപിക്കുവാനുള്ള ധനസമാഹരണം എങ്ങനെ,പഞ്ചായത്തിന്റെ ഇടപെടല്‍ എത്രത്തോളം ഉണ്ടാകും തുടങ്ങി വിവിധ കാര്യങ്ങള്‍ ആലോചനാ യോഗത്തില്‍ ഉയര്‍ന്നു വന്നു.അടിമാലി ടൗണില്‍ ഉണ്ടാകുന്ന പല അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യ സിസിടിവി ദൃശ്യങ്ങള്‍ ആയിരുന്നു പോലീസ് കേസന്വേഷണത്തിനായി ഉപയോഗിച്ച് വന്നിരുന്നത്.സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചാല്‍ ടൗണില്‍ ഇടക്കിടെയുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.