പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. ളാഹയില്‍ ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. പന്ത്രണ്ട് വയസുകാരനടക്കം പത്ത് പേര്‍ക്കാണ് പരിക്കേറ്റത്.
തമിഴ്‌നാട് ഈറോഡില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ളാഹയിലെ വലിയ വളവിൽ നിയന്ത്രണം വിട്ട മിനി ബസ് റോഡിലെ സംരക്ഷണ വേലി തകര്‍ത്ത് തലകീഴായി മറിയുകയായിരുന്നു. മൂന്ന് കുട്ടികൾ ഉൾപ്പെടെ പതിനഞ്ച് പേരാണ് ബസിലുണ്ടായിരുന്നത്.
ALSO READ: സംസ്‌ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ രോഗബാധിതര്‍ 528
പരിക്കേറ്റ 4 പേരെ കോട്ടയം മെഡിക്കല്‍ കോളജിലും 6 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.