ETV Bharat / state

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക് - latest news in kerala

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ഡ്രൈവറുടെ നില ഗുരുതരം. ബസിലുണ്ടായിരുന്നത് 62 പേര്‍.

pta accident  Bus accident in Nilakkal in Sabarimala  ബസ് കൊക്കയിലേക്ക് മറിഞ്ഞു  ഷബരിമല തീര്‍ഥാടകര്‍  ശബരിമല  sabarimal news updates  news live
നിലയ്‌ക്കലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു
author img

By

Published : Mar 28, 2023, 3:01 PM IST

Updated : Mar 28, 2023, 3:24 PM IST

നിലയ്‌ക്കലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച് ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്‌ക്കല്‍ ഇളവുങ്കലിലാണ് സംഭവം. തമിഴ്‌നാട് മൈലാടുതുറൈ ജില്ലയില്‍ നിന്നെത്തിയ അയ്യപ്പ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്.

നിരവധി പേര്‍ക്ക് പരിക്ക്. ഡ്രൈവറുടെ നില ഗുരുതരം. ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 62 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കോട്ടയം, പത്തനംതിട്ട, നിലയ്ക്കൽ എന്നിവിടങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റി.

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. പൈങ്കുനി ഉത്സവത്തിനായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. അപകടത്തില്‍ പെട്ടവരുടെ ചികിത്സയ്ക്കായി മതിയായ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

കോന്നി മെഡിക്കല്‍ കോളജിലെ വിദഗ്‌ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. ആശുപത്രിയില്‍ മുഴുവന്‍ സംവിധാനങ്ങളും സജ്ജമാക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Last Updated : Mar 28, 2023, 3:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.