ETV Bharat / state

അയ്യപ്പഭക്തര്‍ക്ക് തടസമില്ലാത്ത മൊബൈല്‍ സേവനമൊരുക്കി ബി.എസ്.എന്‍.എല്‍ - latest sabarimala

സന്നിധാനത്തു മാത്രം 13 ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.മകരവിളക്ക് സമയത്ത് പുല്‍മേട്ടിലും ടവര്‍ സ്ഥാപിക്കും.

Bsnl in sabarimala  latest sabarimala  അയ്യപ്പഭക്തര്‍ക്കായി തടസമില്ലാത്ത മൊബൈല്‍ സേവനമൊരുക്കി ബി.എസ്.എന്‍.എല്‍
അയ്യപ്പഭക്തര്‍ക്കായി തടസമില്ലാത്ത മൊബൈല്‍ സേവനമൊരുക്കി ബി.എസ്.എന്‍.എല്‍
author img

By

Published : Dec 1, 2019, 1:07 AM IST

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് തടസമില്ലാത്ത മൊബൈല്‍ സേവനമൊരുക്കി ബി.എസ്.എന്‍.എല്‍. സന്നിധാനത്ത് മാത്രം 13 ടവറുകളാണ് ബി.എസ്.എൻ.എല്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയുടെ സേവനം മകരവിളക്ക് കഴിയുന്നതുവരെ ലഭിക്കും. ത്രീജി സേവനമാണ് ഇവിടെയുള്ളത്. ശബരിമലയില്‍ ചിലയിടങ്ങളില്‍ ബി.എസ്‌.എന്‍.എല്‍ സേവനത്തിന് തടസമുണ്ടെന്ന് പരാതിയുണ്ട്. അവ പരിഹരിച്ചുവരികയാണ്. മകരവിളക്ക് സമയത്ത് പുല്‍മേട്ടിലും ടവര്‍ സ്ഥാപിക്കും.

Intro:Body:അയ്യപ്പഭക്തര്‍ക്കായി തടസമില്ലാത്ത മൊബൈല്‍ സേവനമൊരുക്കി ബി.എസ്.എന്‍.എല്‍

ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് തടസമില്ലാത്തതും ശക്തവുമായ മൊബൈല്‍ സേവനമാണ് ബി.എസ്.എന്‍.എല്‍ ഒരുക്കുന്നത്. സന്നിധാനത്തുമാത്രം 13 ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ സേവനം  മകരവിളക്ക് കഴിയുന്നതുവരെ ലഭിക്കും. ത്രീ ജി സേവനമാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍മൂലം ചില പോക്കറ്റുകളില്‍ മാത്രമാണ് സേവനതടസമുള്ളത്. പരാതി ലഭിക്കുന്ന മുറയ്ക്ക് അവയും പരിഹരിച്ചുവരികയാണ്. സബ് ഡിവിഷണല്‍ എന്‍ജിനീയര്‍ ജയരാജ് ഒ.പിയുടെ നേതൃത്തിലുള്ള 12 പേരടങ്ങുന്ന ബി.എസ്.എന്‍.എല്‍ സംഘമാണ് കര്‍മ്മനിരതമായിട്ടുള്ളത്. എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍, എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നിവ തമ്മില്‍ ഓണ്‍ലൈന്‍ ബന്ധവും സ്ഥാപിച്ചിട്ടുണ്ട്. മകരവിളക്ക് സമയത്ത് പുല്‍മേട്ടിലും ടവര്‍ സ്ഥാപിച്ച് സേവനം ലഭ്യമാക്കും.Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.