ETV Bharat / state

'പേവിഷ വാക്‌സിന്‍റെ ഗുണനിലവാരം പരിശോധിക്കണം'; ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് കെ സുരേന്ദ്രൻ

ജനങ്ങളെ കൊലയ്‌ക്ക്‌ കൊടുക്കുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണമെന്ന് തെരുവുനായയുടെ കടിയേറ്റ് പത്തനംതിട്ടയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു.

BJP state president K Surendran  QUALITY OF RABIES VACCINE  stray dog attack in kerala  girl BITTEN BY STRAY DOG dies  പേവിഷ വാക്‌സിൻ  തെരുവുനായ ആക്രമണം  പേവിഷ ബാധയ്ക്ക് എതിരെയുള്ള വാക്‌സിൻ  ബിജെപി സംസ്ഥാന അധ്യക്ഷൻ  റാബിസ് വാക്‌സിൻ  പേവിഷ ബാധ  പേവിഷ വാക്‌സിന്‍റെ ഗുണനിലവാരം  കെ സുരേന്ദ്രൻ
'പേവിഷ വാക്‌സിന്‍റെ ഗുണനിലവാരം പരിശോധിക്കണം'; ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് കെ.സുരേന്ദ്രൻ
author img

By

Published : Sep 5, 2022, 6:36 PM IST

പത്തനംതിട്ട: സംസ്ഥാനത്ത് പേവിഷ ബാധയ്‌ക്ക്‌ എതിരെയുള്ള വാക്‌സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വാക്‌സിൻ എടുത്ത ശേഷം നിരവധി പേർക്കാണ് വിഷബാധയേറ്റത്. തെരുവുനായ്‌ക്കളുടെ കടിയേറ്റ് കഴിഞ്ഞ മാസം എട്ട് പേരാണ് മരിച്ചത്. ജനങ്ങളെ കൊലയ്‌ക്ക്‌ കൊടുക്കുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണമെന്നും സുരേന്ദ്രൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ട പെരുനാട്‌ 12 വയസുകാരി അഭിരാമിയുടെ മരണം ഒടുവിലത്തെ ഉദാഹരണമാണ്. വാക്‌സിൻ എടുത്ത ശേഷം ആളുകൾ മരിക്കുന്നത് ഗൗരവതരമാണ്. കേരളത്തിൽ ഉപയോഗിക്കുന്ന പേവിഷ വാക്‌സിന്‍റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കെ സുരേന്ദ്രൻ.

വാക്‌സിന്‍റെ വിശ്വാസ്യതയെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗം നടത്തിയാൽ മാത്രം പോരാ. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഇടപെടേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണമായും പരാജയപ്പെട്ടു കഴിഞ്ഞു. ആരോഗ്യമന്ത്രിയെ പുറത്താക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്‌താവനയിൽ പറഞ്ഞു.

അഭിരാമി മരിച്ച സംഭവത്തിൽ കുടുംബം ചികിത്സ പിഴവ് ആരോപിച്ചിരിക്കുകയാണ്. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല. പരിമിതിയുണ്ടെന്നാണ് ആശുപത്രി ജീവനക്കാർ അറിയിച്ചത്. സർക്കാർ ആശുപത്രികളിൽ എന്ത് പരിമിതിയാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.