പത്തനംതിട്ട: റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് ബൈക്കില്‍ നിന്ന് വീണ് ടാപ്പിങ് തൊഴിലാളി മരിച്ചു. വടശേരിക്കര അരീക്കക്കാവ് ഈറമലയില്‍ റെജി (52) ആണ് മരിച്ചത്. വടശേരിക്കര - ചിറ്റാര്‍ റോഡില്‍ മണിയാര്‍ ഡിപ്പോയ്ക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. പ്രഭാത സവാരിക്കിറങ്ങിയവരാണ് റോഡരികില്‍ മരിച്ചു കിടക്കുന്ന റെജിയെ കണ്ടത്. ബൈക്കില്‍ പന്നിയുടെ രോമം പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു - ബൈക്ക് മറിഞ്ഞ്
വടശേരിക്കര അരീക്കക്കാവ് ഈറമലയില്‍ റെജി (52) ആണ് മരിച്ചത്.