പത്തനംതിട്ട: അച്ചൻകോവിൽ ആവണിപ്പാറ കോളനിയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി സൗരോർജ വൈദ്യുതി സംവിധാനവും, ടെലിവിഷനും, ഡി ടി എച്ച് കണക്ഷനും നൽകി കെ.യു.ജനീഷ് കുമാർ എംഎൽഎ .കോളനിയിൽ വൈദ്യുതി എത്തിക്കാൽ 1.67 കോടി രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചു.
അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡായ ആവണിപ്പാറയിൽ 29 വിദ്യാർത്ഥികളാണുള്ളത്. ഓൺലൈൻ പഠന സൗകര്യം കോളനിയിലെത്തിക്കാൻ വൈദ്യുതി ഇല്ല എന്നത് പ്രധാന പ്രശ്നമായിരുന്നു. അരുവാപ്പുലം ഫാർമേഴ്സ് സഹകരണ ബാങ്ക് സോളാർ സംവിധാനം നൽകിയതോടെയാണ് വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമായി. അധ്യാപക സംഘടനയായ കെഎസ്ടിഎ കോളനിയിലെ വിദ്യാർഥികൾക്ക് ടി വി നൽകി.