പത്തനംതിട്ട: പന്തളം ആര്‍എസ്‌എസ് കാര്യാലയത്തിന് നേരേ ആക്രമണം (Attack Against RSS office Pandalam). പന്തളം ടൗണിന് സമീപം ഉള്ള ആര്‍ എസ് എസ് താലൂക്ക് കാര്യാലയത്തിലെ ജനലില്‍ ചില്ലുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയിലായിരുന്നു ആക്രമണം.
ആക്രമണം നടക്കുന്ന സമയം ആര്‍എസ്‌എസ് കാര്യാലയത്തിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. കാറിലും ബൈക്കിലുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ആര്‍എസ്‌എസ് കാര്യാലയത്തിന്‍റെ ചില്ലുകള്‍ തകര്‍ത്തതിനൊപ്പം എബിവിപി പ്രവര്‍ത്തകന്‍റെ വീടിന് നേരെയും ആക്രമണം ഉണ്ടായി (Attack On ABVP Activist House). ഏഴംകുളത്തുള്ള എബിവിപി പ്രവര്‍ത്തകന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നില്‍ എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവർത്തകർ ആണെന്നാണ് എബിവിപിയുടെ ആരോപണം.
നേരത്തെ, പന്തളം എൻഎസ്‌എസ് കോളജില്‍ എസ്‌എഫ്‌ഐ എബിവിപി സംഘര്‍ഷമുണ്ടായിരുന്നു (SFI - ABVP Conflict In Pandalam NSS College). കോളജിലെ ക്രിസ്‌തുമസ് ആഘോഷങ്ങള്‍ക്കിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഈ സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസക്കാലമായി കോളജില്‍ സംഘര്‍ഷം നിലിനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ക്രിസ്‌തുമസ് ആഘോഷങ്ങള്‍ക്കിടയില്‍ ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം.