ETV Bharat / state

അടൂർ മണ്ണടിയിൽ എടിഎം കവർച്ചാശ്രമം

author img

By

Published : Mar 23, 2020, 11:20 PM IST

എസ്ബിഐ മണ്ണടി ശാഖയുടെ കീഴിലുള്ള മണ്ണടി താഴം ജംങ്ഷനിലെ എടിഎം കൗണ്ടർ തകർത്താണ് പണം കവരാൻ ശ്രമിച്ചത്.

പത്തനംതിട്ടയില്‍ കവർച്ച ശ്രമം  അടൂരില്‍ എടിഎം തകർത്തു  മണ്ണടിയില്‍ എസ്ബിഐ എടിഎമ്മില്‍ കവർച്ചാശ്രമം  pathanamthitta atm loot  atm robbery at pathanamthitta
അടൂർ മണ്ണടിയിൽ എടിഎം കവർച്ചാശ്രമം

പത്തനംതിട്ട: അടൂർ മണ്ണടിയില്‍ എസ്ബിഐ എടിഎമ്മില്‍ കവർച്ചാശ്രമം. എസ്ബിഐ മണ്ണടി ശാഖയുടെ കീഴിലുള്ള മണ്ണടി താഴം ജംങ്ഷനിലെ എടിഎം കൗണ്ടർ തകർത്താണ് പണം കവരാൻ ശ്രമിച്ചത്.

എടിഎം കൗണ്ടറിലെ ലൈറ്റ് അണയ്ക്കാൻ എത്തിയ സമീപത്തെ കടയുടമയാണ് മോഷണ ശ്രമം കണ്ടെത്തിയത്. ഇയാൾ അറിയിച്ചതിനെ തുടർന്ന് ഏനാത്ത് പൊലീസും ബാങ്ക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ 2.10 വരെ സ്ഥലത്ത് പൊലീസ് പെട്രോളിങ് ഉണ്ടായിരുന്നു അതിന് ശേഷമാണ് കവർച്ചാ ശ്രമം നടന്നതെന്നാണ് സംശയം. പണം നഷ്ടമായിട്ടില്ലന്ന് ബാങ്ക് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ഫിംഗർ പ്ലിന്‍റ് ബ്യൂറോയിൽ നിന്നും ഷൈലാകുമാരിയുടെ നേതൃത്വത്തിൽ വിരളടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഏനാത്ത് ഇൻസ്പെക്ടർ എസ്.ജയകുമാറിന്‍റെ നേതൃത്വത്തിൽ അന്വോഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.