പത്തനംതിട്ട: മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന്റെ ആന്റോ ആന്റണിയുടെ വിജയം. കേരളം ഉറ്റ് നോക്കിയിരുന്ന മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു അട്ടിമറിയും സംഭവിച്ചില്ലെന്നതാണ് സത്യം. സിറ്റിംഗ് എം പി യായ ആന്റോ ആന്റണിക്ക് സഭയുടെ വോട്ടും ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയുമാണ് ജയത്തിന് അനുകൂലമായത്.
2004ലെ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ച ആന്റോ ആന്റണി കെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടെങ്കിലും 2009ലും 2014ലും പത്തനംതിട്ടയില്‍ വന്‍ വിജയമാണ് നേടിയത്. പത്തനംതിട്ട മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി കെ അനന്തഗോപനെതിരെ ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആന്റോ ആന്റണി വിജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പീലിപ്പോസ് തോമസിനെയാണ് ആന്റോ പരാജയപ്പെടുത്തിയത്. അമ്പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് അക്കുറി നേടിയത്. പ്രതീക്ഷകളോടെ ബിജെപി കളത്തിലിറക്കിയ എംടി രമേശ് മൂന്നാം സ്ഥാനത്താകുകയും ചെയ്തു. ആന്റോ ആന്റണി 3.59 ലക്ഷം, ഫീലിപ്പോസ് തോമസ് 3.03 ലക്ഷം, എം.ടി രമേശ് 1.4 ലക്ഷം എന്നിങ്ങനെയായിരുന്നു അന്നത്തെ വോട്ടിംഗ് നില.